യു.പി സ്‌കൂളിൽ ഭക്ഷ്യവിഷബാധ; 19 വിദ്യാർഥികളും അധ്യാപികയും ആശുപത്രിയിൽ

 

മലപ്പുറം: വേങ്ങര കണ്ണമംഗലം ഇ.എം യു.പി സ്‌കൂളിൽ ഭക്ഷ്യവിഷബാധ. 19 വിദ്യാർഥികളെയും അധ്യാപികയെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൽഎസ്എസ് പരീക്ഷക്കിടെയാണ് ഭക്ഷ്യവിഷബാധയേറ്റത്.

 

വിവിധ സ്‌കൂളുകളിൽ നിന്ന് വിദ്യാർഥികളാണ് പരീക്ഷക്കായെത്തിയത്. അവർക്ക് ഉച്ചയ്ക്ക് ചോറ്, ചിക്കൻ കറി, തൈര് തുടങ്ങിയവയാണ് നൽകിയത്. ഇത് കഴിച്ച് പരീക്ഷ എഴുതാൻ തുടങ്ങിയവർക്ക് അസ്വസ്ഥത അനുഭപ്പെടുകയായിരുന്നു. തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ല. എന്നാൽ പരീക്ഷ പൂർത്തിയാക്കാൻ അവസരം വേണമെന്നാണ് വിദ്യാർഥികൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *