ഒരു ഇലക്ഷൻ അവലോകനം

 

പാനൂരിലെ ബോംബ് ഇടതുപക്ഷത്തെ ചെറുതായൊന്നുമല്ല ഉലച്ചത്. ആദ്യമായല്ല കേരളത്തിൽ രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെ അടുത്തുനിന്ന് ബോംബ് പൊട്ടുന്നത്. പക്ഷേ, പാനൂരിലേത് ശ്രദ്ധേയമാകുന്നത് രണ്ട് കാരണങ്ങൾക്കൊണ്ടാവാം. ഒന്ന്, വിഷയം പ്രതിപക്ഷം വലിയ രീതിയിൽ ഉയർത്തിയതുകൊണ്ട്. രണ്ട്, ലോകസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കുന്നത്.

 

‌ പാനൂരിലെ സ്ഫോടനം വിഷയമായത് സത്യത്തിൽ അയാൾ CPIM പ്രവർത്തകനായതുകൊണ്ടല്ലേ…?

 

സത്യത്തിൽ ആദ്യത്തെ കാരണം രണ്ടാമത്തെ കാരണത്താല്‍ സ്വഭാവികമായി വരുന്നതാണ്. കഴിഞ്ഞ മാസം (മാർച്ച്‌) 12 ന് കണ്ണൂരിൽ RSS പ്രവര്‍ത്തകന്റെ വീട്ടിൽ പൊട്ടിയ ബോംബ് രാഷ്ട്രീയ വിഷയമാക്കാഞ്ഞത് ആൾ മരിക്കാത്തതുകൊണ്ടാണോ? അതോ പ്രതി RSS പ്രവര്‍ത്തകനായതുകൊണ്ടോ? RSS നും BJPക്കും പ്രസക്തിയില്ലാത്ത മണ്ഡലമാണല്ലോ കണ്ണൂരും വടകരയും. പാനൂരിലെ സ്ഫോടനം വിഷയമായത് സത്യത്തിൽ അയാൾ CPIM പ്രവർത്തകനായതുകൊണ്ടല്ലേ…?

വടകര UDF സ്ഥാനാർഥി പറഞ്ഞത് അത് തങ്ങളുടെ റാലിയിൽ പൊട്ടിക്കാൻ നിർമിച്ചതാണെന്നാണ്. എന്തെ RSS ബോംബുകളെക്കുറിച്ച് സംസാരിക്കുന്നില്ല?
CPIM സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറയുന്നത് മരിച്ചത് DYFI പ്രവർത്തകനാണ് DYFI യും CPIMഉം തമ്മില്‍ ഒരു ബന്ധവുമില്ലന്നാണ്. എങ്കില്‍ പിന്നെ എങ്ങനെയാണ് DYFI സംസ്ഥാന പ്രസിഡന്റ്‌ വസീഫ് LDF ചിഹ്നത്തിൽ മലപ്പുറത്ത് മത്സരിക്കുന്നത്?

തങ്ങളാണ് ന്യൂനപക്ഷ സംരക്ഷകരെന്ന് വാദിക്കുന്ന ഇടതുപക്ഷം കേരളം മുഴക്കെ CAA പ്രതിഷേധം നടത്തുമെന്ന് ആഹ്വാനം ചെയ്തിട്ട് എന്തുകൊണ്ട് BJP ശക്തരായ തൃശൂരിലും, പാലക്കാടും, ത്രിപ്പൂണിത്തുറയിലും റാലികൾ നടത്തിയില്ല? മലപ്പുറം കഴിഞ്ഞ് പിന്നീട് റാലി നടന്നത് കൊല്ലത്താണ്.

കോൺഗ്രസും ഈ വിഷയത്തിൽ വ്യത്യസ്ത നിലപാടിലല്ല. അധികാരത്തിൽ എത്തിയാൽ CAA എടുത്തുകളയുമോ എന്ന് വാർത്താസമ്മേളനത്തിൽ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആലോചിച്ച് ഉത്തരം പറയാമെന്നാണ് ഗാഡ്ഗേയുടെ മറുപടി. കാലമിത്രയായിട്ടും ഈ വിഷയത്തിൽ കോൺഗ്രസിൽ ഒരു ആലോചനയും നടന്നിട്ടില്ല എന്നല്ലേ ഇത് വ്യക്തമാക്കുന്നത്? പിന്നീട് കർണാടക കോൺഗ്രസ്‌ നേതാവ് DK യാണ് നിലപാട് പറയുന്നത്. ഹിന്ദി ബെൽറ്റ്‌ സംരക്ഷിക്കാൻ ഇരട്ട നിലപാടുകൾ കോൺഗ്രസ്‌ എന്നും സ്വീകരിക്കാറുണ്ട്. രാമക്ഷേത്രമാണ് അതിന് നിലവിലെ വലിയ ഉദാഹരണം.

 

കേരളത്തിൽ മഹാഭൂരിപക്ഷം മണ്ഡലങ്ങളിലും മൂന്നാമതായി നിൽക്കുന്ന BJP ചില മണ്ഡലങ്ങളിൽ രണ്ടാമതോ പാലക്കാട്‌ പോലെയുള്ള മണ്ഡലത്തിൽ ഒന്നാമതാകാൻ സാധ്യതയോ ഉള്ള പാർട്ടിയാണ്.

കേരളത്തിൽ മഹാഭൂരിപക്ഷം മണ്ഡലങ്ങളിലും മൂന്നാമതായി നിൽക്കുന്ന BJP ചില മണ്ഡലങ്ങളിൽ രണ്ടാമതോ പാലക്കാട്‌ പോലെയുള്ള മണ്ഡലത്തിൽ ഒന്നാമതാകാൻ സാധ്യതയോ ഉള്ള പാർട്ടിയാണ്. ഇടതും വലതും ബിജെപിയെ തുരത്താനാണെന്ന് പറഞ്ഞ് വോട്ടുചോദിക്കുമ്പോഴും ഇന്ത്യ മുന്നണിയുടെ ഭാഗമായ ഇരുവരും ഈ മണ്ഡലങ്ങളിൽ ഒന്നിക്കാത്തത് എന്തുകൊണ്ടാണ്?

ഈ തിരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന് ചിഹ്നം സംരക്ഷിക്കാൻ കൂടിയുള്ള തിരഞ്ഞെടുപ്പാണ്. മുഖ്യമന്ത്രിയുടെ മകളുടെ അഴിമതി, SFI നടത്തിയ സിദ്ധാർത്ഥന്റെ കൊലപാതകം, DYFI കാരന്റെ ബോംബ് സ്ഫോടനം, കാടിറങ്ങി ജീവനെടുക്കുന്ന വന്യമൃഗങ്ങൾ, വർധിക്കുന്ന വൈദ്യുതി നിരക്ക്, മുടങ്ങിക്കിടക്കുന്ന പെൻഷനുകൾ, വൈകി ലഭിക്കുന്ന ശമ്പളം, അവശ്യവസ്തുക്കളില്ലാത്ത സപ്ലൈകോ, നിയമനം നൽകാത്ത PSC, പിൻവാതിൽ നിയമനം, അശാസ്ത്രീയ റോഡ് നിർമാണം തുടങ്ങി ഇടതുപക്ഷത്തെ പരിഗണിക്കാൻ ജനങ്ങൾ അല്പമൊന്നുമല്ല വിയർക്കുന്നത്.

എന്നാൽ ഫലസ്തീൻ, CAA പോലുള്ള വിഷയങ്ങളിൽ നയം വ്യക്തമാക്കാൻ കാത്തിരിക്കേണ്ടി വന്നിട്ടില്ല.

 

കർണാടക പോലെ BJP ശക്തമായ സ്ഥലങ്ങളില്‍ മത്സരിക്കാതെ UDF ആരെ നിർത്തിയാലും ജയിക്കുന്ന മണ്ഡലം രാഹുൽ ഗാന്ധി തിരഞ്ഞെടുത്തത് നേരിട്ടുള്ള ഒരു പോരിന് തങ്ങൾക്ക് കഴിയില്ലെന്നുള്ള വിശദീകരണമാണ്.

 

മറുഭാഗത്ത്, മറുകണ്ടം ചാടുന്ന MLA മാരെയും നേതാക്കളെയും മക്കളെയും എങ്ങനെ വിശ്വസിക്കുമെന്നാണ് ജനം ചോദിക്കുന്നത്. കൂടാതെ പല വിഷയങ്ങളിലെയും നിലപാട് അവ്യക്തമാണ്. ബാബരിയിലും ഫലസ്തീന്‍ വിഷയത്തിലും CAAയിലും കൃത്യമായ നിലപാട് കോൺഗ്രസസിനില്ല. തീവ്രഹിന്ദുത്വയ്ക്കെതിരെ മൃദുഹിന്ദുത്വകൊണ്ടാണ് കോൺഗ്രസ്‌ പോരിനിറങ്ങുന്നത്. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനർത്ഥിത്വം ഭീരുത്വമായാണ് മിക്കവരും കാണുന്നത്. കർണാടക പോലെ BJP ശക്തമായ സ്ഥലങ്ങളില്‍ മത്സരിക്കാതെ UDF ആരെ നിർത്തിയാലും ജയിക്കുന്ന മണ്ഡലം രാഹുൽ ഗാന്ധി തിരഞ്ഞെടുത്തത് നേരിട്ടുള്ള ഒരു പോരിന് തങ്ങൾക്ക് കഴിയില്ലെന്നുള്ള വിശദീകരണമാണ്.

1925-ൽ രൂപീകരിച്ച് 1948ന് ശേഷം വന്ന പാർലമെന്റിൽ വെറും 2 സീറ്റ് മാത്രമായിരുന്ന സംഘപരിവാർ 100 വർഷത്തിലേക്കെത്തുിമ്പോള്‍ 400സീറ്റെന്ന ലക്ഷ്യത്തോടടുക്കുന്നു. മോഡിയുടെ ഗ്യാരണ്ടിയുടെ ഉറപ്പ് എത്രത്തോളമെന്ന് നമ്മുക്കറിയാം. വികസനങ്ങൾ പറയാതെ വർഗീയത പറഞ്ഞാണ് ഇന്നും ബിജെപി വോട്ട് തേടുന്നത്.

    തോൽക്കരുത് ഭാരതം, ജയിക്കണം ഇന്ത്യ.

Leave a Reply

Your email address will not be published. Required fields are marked *