ഹാജിമാരുടെ ആരോഗ്യ പരിപാലനം; സിജി വുമൺ കളക്ടീവ് വെബിനാർ ഇന്ന്

Health care

വിവിധ രാജ്യങ്ങളിൽനിന്ന് ഈ വർഷത്തെ ഹജ്ജിന് പോകുന്ന തീർത്ഥാടകർക്ക് സുപ്രധാന മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്ന വെബിനാർ ഇന്ന്. ‘ഹാജിമാരുടെ ആരോഗ്യ പരിപാലനം- ചില മാർഗ്ഗ നിർദ്ദേശങ്ങൾ’ എന്ന തലക്കട്ടിൽ സിജി ഇന്റർനാഷണലിന് കീഴിൽ പ്രവർത്തിക്കുന്ന സിജി ഇന്റർനാഷണൽ വുമൺ കളക്ടീവാണ് വെബിനാർ സംഘടിപ്പിക്കുന്നത്.Health care

ഏപ്രിൽ 24ന് (ബുധനാഴ്ച) ഇന്ത്യൻ സമയം രാത്രി 9.30ന്, സൗദി സമയം വൈകുന്നേരം ഏഴ് മണിക്ക്, യുഎഇ സമയം രാത്രി എട്ടിന് സൂം പ്ലാറ്റ് ഫോമിലാണ് വെബിനാർ. ഹജ്ജ് സേവനരംഗത്ത് പരിചയ സമ്പത്തുള്ള ഡോ. ഷമീർ ചന്ത്രോത്ത് (Specialist Internal Medicine, Jeddah National Hospital), തനിമ വെസ്റ്റേൺ പ്രൊവിൻസ് എക്‌സിക്യൂട്ടീവ് മെമ്പർ ഉമറുൽഫാറൂഖ് എന്നിവർ തീർത്ഥാടകരുമായി സംവദിക്കും.

ഹജ്ജ് തീർത്ഥാടകരുടെ ശാരീരിക, മാനസിക ആരോഗ്യ പരിപാലനവും മക്കയിലെയും മദീനയിലെയും മാറി മാറി വരുന്ന കാലാവസ്ഥ വ്യതിയാനങ്ങൾക്കനുസരിച്ച് ഹജ്ജ് വേളയിൽ തീർത്ഥാടകർ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമാണ് പ്രധാന ചർച്ച വിഷയങ്ങൾ.

ഹജ്ജ് ഗ്രൂപ്പ് വഴിയും അല്ലാതെയുമായി ഓരോ ജില്ലകളിൽ നിന്നും എത്തുന്ന തീർത്ഥാടകർ ഹജ്ജിന്റെ കർമങ്ങളും പ്രവർത്തനങ്ങളും മനസ്സിലാക്കിയിട്ടാണ് ഹജ്ജിനെത്തിച്ചേരുന്നത്. എന്നാൽ സ്വന്തം നാടിന്റെ കാലാവസ്ഥയും ചുറ്റുപാടുകളും മാറുമ്പോൾ ഹാജിമാർ നേരിടുന്ന ഒട്ടനവധി പ്രശ്‌നങ്ങൾ സാധാരണയായി കണ്ടുവരാറുണ്ട്. ഹജ്ജിനുവരുന്നവർ അഞ്ചുദിവസത്തെ പ്രധാന ഹജ്ജ് കർമങ്ങൾക്കായി തന്റെ ശരീരത്തെയും മനസ്സിനെയും എങ്ങനെ ആരോഗ്യപരമായി നിലനിർത്താം, സമാധാനവും സംതൃപ്തവുമായ ഹജ്ജ് എങ്ങനെ നിർവഹിക്കാം, ആത്മീയപരമായും, ആരോഗ്യപരമായും, സാമൂഹികപരമായും ഓരോ വ്യക്തിയുടെയും ഹജ്ജ് എങ്ങനെ ശ്രേഷ്ടമാക്കാം എന്നിങ്ങനെയുള്ള വിഷയങ്ങൾ വെബിനാറിൽ ചർച്ച ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *