12 വർഷം മുമ്പ്​ കാണാതായ മൂക്കുത്തിയുടെ ഭാഗം ശ്വാസകോശത്തിൽ

കൊ​ച്ചി: 12 വ​ർ​ഷം​മു​മ്പ്​ കാ​ണാ​താ​യ മൂ​ക്കു​ത്തി​യു​ടെ ഭാ​ഗം വീ​ട്ട​മ്മ​യു​ടെ ശ്വാ​സ​കോ​ശ​ത്തി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തു. കൊ​ല്ലം ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി​നി​യാ​യ 44കാ​രി​യു​ടെ ശ്വാ​സ​കോ​ശ​ത്തി​ൽ​നി​ന്നാ​ണ് മൂ​ക്കു​ത്തി​യു​ടെ ഒ​രു​സെ​ന്‍റീ​മീ​റ്റ​ർ നീ​ള​മു​ള്ള ച​ങ്കി​രി പു​റ​ത്തെ​ടു​ത്ത​ത്. കൊ​ച്ചി അ​മൃ​ത ആ​ശു​പ​ത്രി​യി​ലാ​ണ്​ ശ​സ്​​ത്ര​ക്രി​യ ന​ട​ത്തി​യ​ത്.

12 വ​ർ​ഷം മു​മ്പാ​ണ് വീ​ട്ട​മ്മ​ക്ക്​ മൂ​ക്കു​ത്തി​യു​ടെ ച​ങ്കി​രി ന​ഷ്ട​മാ​യ​ത്. മൂ​ക്കു​ത്തി​യു​ടെ പ്ര​ധാ​ന​ഭാ​ഗം വീ​ട്ടി​ൽ​നി​ന്ന് കി​ട്ടി​യെ​ങ്കി​ലും പി​റ​കി​ലെ പി​രി കി​ട്ടി​യി​ല്ല. ക​ഴി​ഞ്ഞ​യാ​ഴ്ച കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​യാ​യ​പ്പോ​ൾ ന​ട​ത്തി​യ സ്‌​കാ​നി​ങ്ങി​ലാ​ണ് ശ്വാ​സ​കോ​ശ​ത്തി​ൽ എ​ന്തോ ത​റ​ഞ്ഞി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്ക്​ അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ​ത്തി. അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ ഇ​ന്റ​ർ​വെ​ൻ​ഷ​ന​ൽ പ​ൾ​മ​ണോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ടി​ങ്കു ജോ​സ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ത് മൂ​ക്കു​ത്തി​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് തി​രി​ച്ച​റി​യു​ക​യും റി​ജി​ഡ് ബ്രോ​ങ്കോ​സ്‌​കോ​പി​യി​ലൂ​ടെ പു​റ​ത്തെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

ഡോ. ​ശ്രീ​രാ​ജ് നാ​യ​ർ, ഡോ. ​ടോ​ണി ജോ​സ് എ​ന്നി​വ​രും ചി​കി​ത്സ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഉ​റ​ക്ക​ത്തി​നി​ടെ ഊ​രി​പ്പോ​യ മൂ​ക്കു​ത്തി​യു​ടെ ഭാ​ഗം മൂ​ക്കി​നു​ള്ളി​ലൂ​ടെ വാ​യി​ലെ​ത്തി ശ്വാ​സ​കോ​ശ​ത്തി​ലേ​ക്ക് പോ​യ​താ​കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *