IPL 2024: 10ല്‍ ഒമ്പതും നഷ്ടം! എന്തു ചെയ്യുമെന്നറിയില്ല, വലയ്ക്കുന്ന കാര്യം വെളിപ്പെടുത്തി റുതുരാജ്
നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്ലിന്‍റെ ഈ സീസണില്‍ 10 മല്‍സരങ്ങളില്‍ അഞ്ചാമത്തെയും തോല്‍വിയേറ്റു വാങ്ങിയതിനു പിന്നാലെ ഏറ്റവുമധികം വലയ്ക്കുന്ന കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ്. ടീമിന്റെ സ്ഥിരതയില്ലാത്ത പ്രകടനമല്ല മറിച്ച് ടോസുകള്‍ ജയിക്കാന്‍ കഴിയാതെ പോവുന്നതാണ് ഏറ്റവും നിരാശപ്പെടുത്തുന്ന കാര്യമെന്നു അദ്ദേഹം വ്യക്തമാക്കി. പഞ്ചാബുമായുള്ള കളിയിലും റുതുരാജ് ടോസ് നഷ്ടപ്പെടുത്തിയിരുന്നു.IPL
ഈ സീസണില്‍ ഇതുവരെ സിഎസ്‌കെ കളിച്ചിട്ടുള്ള 10 മല്‍സരങ്ങളില്‍ ഒമ്പതിലും റുതുരാജിനു ടോസ് ലഭിച്ചില്ല. ഒരേയൊരു കളിയില്‍ മാത്രമാണ് അദ്ദേഹത്തിനു ടോസ് ജയിക്കാനായത്. പരിശീലന സെഷനുകളില്‍ ഞാന്‍ ടോസുകള്‍ പരിശീലിക്കാറുണ്ട്. പക്ഷെ മല്‍സരങ്ങളില്‍ ഇവ ശരിയായി വരുന്നില്ല. എന്തു ചെയ്യണമെന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ല. സത്യസന്ധമായി പറയുകയാണെങ്കില്‍ ടോസിനു വേണ്ടി ഗ്രൗണ്ടിലേക്കു പോവുമ്പോള്‍ താന്‍ സമ്മര്‍ദ്ദത്തിലാണെന്നും റുതുരാജ് വ്യക്തമാക്കി.