ഫുള്‍ക്രഗ് മാജിക്; പി.എസ്.ജിയെ ഞെട്ടിച്ച് ബൊറൂഷ്യ

Borussia

ഡോട്ട്മുണ്ട്: യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യ പാദ സെമിയിൽ ഫ്രഞ്ച് അതികായരായ പി.എസ്.ജിയെ ഞെട്ടിച്ച് ജര്‍മന്‍ കരുത്തരായ ബൊറൂഷ്യ ഡോട്മുണ്ട്. സിഗ്നൽ ഇഡുന പാർക്കിൽ അരങ്ങേറിയ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ബൊറൂഷ്യ പി.എസ്.ജിയെ തകർത്തു. നിക്ലസ് ഫുൾക്രഗ് ആണ് ബൊറൂഷ്യക്കായി വലകുലുക്കിയത്.Borussia

കളിയുടെ 36ാം മിനിറ്റിലാണ് പി.എസ്.ജിയുടെ നെഞ്ചുതകര്‍ത്ത മാജിക് ഗോൾ പിറന്നത്. സ്വന്തം ഹാഫിൽ നിന്ന് ഷ്‌ലോട്ടര്‍ബക്ക് ഉയർത്തി നൽകിയ പന്ത് നിലം തൊടും മുമ്പേ പിടിച്ചെടുത്ത ഫുൾക്രഗ് മൈതാനത്തിന്റെ ഇടതുവിങ്ങിലൂടെ കുതിച്ചു. പി.എസ്.ജി താരങ്ങൾ ഓടിയെത്തും മുമ്പേ ഡൊണ്ണറുമ്മയെ കടന്ന് പന്ത് ഗോൾ വലയില്‍ ചുംബിച്ചു. പിന്നീട് ഗോൾ മടക്കാനുള്ള നിരവധി ശ്രമങ്ങൾ പി.എസ്.ജി നടത്തിയെങ്കിലും ജർമൻ കോട്ട പൊളിക്കാനായില്ല.

മത്സരത്തിൽ 58 ശതമാനം നേരവും പന്ത് കൈവശം വച്ചത് പി.എസ്.ജിയായിരുന്നു. ബൊറൂഷ്യയുടെ ഗോൾവല ലക്ഷ്യമാക്കി മൂന്ന് തവണ പി.എസ്.ജി താരങ്ങൾ ഷോട്ടുതിർത്തെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. പി.എസ്.ജി ഗോൾമുഖം ലക്ഷ്യമാക്കി നാല് തവണയാണ് ബൊറൂഷ്യ താരങ്ങൾ നിറയൊഴിച്ചത്. അതിൽ ഒന്ന് ലക്ഷ്യം കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *