മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും വീണയ്ക്കുമെതിരെ കൂടുതൽ തെളിവുകളുമായി മാത്യു കുഴൽനാടൻ

Masapadi case

തിരുവനന്തപുരം: മാസപ്പടി കേസിൽ കൂടുതൽ രേഖകളുമായി മാത്യു കുഴൽനാടൻ എം.എൽ.എ. മുഖ്യമന്ത്രി, മകൾ ടി. വീണ എന്നിവരുടെ പങ്ക് തെളിയിക്കുന്നതെന്നു പറഞ്ഞാണു രേഖകൾ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്. കേസിൽ വീണ്ടും വാദംകേൾക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.Masapadi case

നാല് രേഖകളാണു പുതുതായി ഹാജരാക്കിയത്. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം വേണം ഹരജിയിൽ അദ്ദേഹം ആവശ്യപ്പെടുന്നു. കേസിൽ വീണ്ടും വാദം കേൾക്കണമെന്നാണ് ആവശ്യം.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി ആവശ്യപ്പെട്ട തെളിവുകൾ മാത്യു കുഴൽനാടൻ ഹാജരാക്കിയിരുന്നില്ല. ഇതിനിടെ സി.എം.ആർ.എല്ലിന് മുഖ്യമന്ത്രി വഴിവിട്ട സഹായം ചെയ്‌തെന്ന ആരോപണം തള്ളി വിജിലൻസ് രംഗത്തുവന്നിരുന്നു. ഇത് തെളിയിക്കുന്ന റവന്യു വകുപ്പ് രേഖകളും വിജിലൻസ് ഹാജരാക്കിയിരുന്നു.

വിഷയത്തിൽ വിജിലൻസ് കേസെടുക്കണമെന്ന ആവശ്യമാണ് ഹരജിയിൽ ഉന്നയിച്ചിരുന്നതെങ്കിലും കോടതി നേരിട്ട് അന്വേഷിക്കണമെന്ന ആവശ്യത്തിലേക്ക് മാത്യു പിന്നീട് എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *