വിളർച്ച മുക്ത കേരളത്തിനായി വിവ കേരളം കാമ്പയിന് ഇന്ന് തുടക്കമാവും
വിളർച്ച മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആവിഷ്ക്കരിച്ച വിവ കേരളം കാമ്പയിന് ഇന്ന് (18) തുടക്കമാവും .സംസ്ഥാനതല ഉദ്ഘാടനം വൈകുന്നേരം നാല് മണിക്ക് തലശ്ശേരി ടൗൺ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
15 മുതൽ 59 വയസ്സ് വരെയുള്ള സ്ത്രീകളില്‍ അനീമിയ കണ്ടെത്തുകയും ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുകയാണ് വിവ കേരളം ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.. പരിശോധനയും ചികിത്സയും കൂടാതെ ശക്തമായ ബോധവത്കരണവും ഇതിലൂടെ ലക്ഷ്യമിടുന്നു. ചടങ്ങില്‍ മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. സ്പീക്കർ അഡ്വ. എ.എൻ ഷംസീർ മുഖ്യാതിഥിയായി പങ്കെടുക്കും.