‘ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ റഈസി നൽകിയ സംഭാവനകൾ ഓർമ്മിക്കപ്പെടും’: അനുശോചിച്ച് പ്രധാനമന്ത്രി

PM condoles

ന്യൂഡല്‍ഹി: ഇറാൻ പ്രസിഡന്‍റ് ഇബ്റാഹിം റഈസിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ഇന്ത്യ ഇറാനൊപ്പം നിൽക്കുന്നുവെന്നും ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ റഈസി നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്ന് മോദി സോഷ്യല്‍ മീഡിയയായ എക്സിൽ കുറിച്ചു. റഈസിയുടെ കുടുംബത്തിനും ഇറാനിലെ ജനങ്ങൾക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായും മോദി കുറിച്ചു. PM condoles

ഇറാൻ പ്രസിഡന്റ് ഇബ്റാഹിം റഈസി (63) ഹെലികോപ്റ്റർ അപകടത്തിലാണ് കൊല്ലപ്പെട്ടത്. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീറബ്ദുല്ലാഹിയാൻ, കിഴക്കൻ അസർബൈജാൻ പ്രവിശ്യാ ഗവർണർ മാലിക് റഹ്മത്തി, കിഴക്കൻ അസർബൈജാനിലേക്കുള്ള ഇറാനിയൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷി അടക്കമുള്ളവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഹെലികോപ്ടറിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായാണ് വിവരം.

ചില മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞതായും ആരാണെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നും ഇറാൻ അധികൃതർ പറയുന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. തകര്‍ന്ന് കിടക്കുന്ന ഹെലികോപ്ടറിന്‍റെ ചിത്രങ്ങള്‍ ഇറാനിയൻ, അന്താരാഷ്‌ട്ര മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. ഹെലികോപ്ടര്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *