രണ്ടാം സംസ്ഥാന ജൈവവൈവിധ്യ കോൺഗ്രസ് സമാപിച്ചു

കോഴിക്കോട് : സംസ്ഥാന ജൈവവൈവിധ്യ ബോർഡ് രണ്ടാം സംസ്ഥാന ജൈവവൈവിധ്യ കോൺഗ്രസ് സമാപിച്ചു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. എം.സി ദത്തൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്‌ നടത്തിയ വിവിധ മത്സരങ്ങളിൽ സമ്മാനം ലഭിച്ചവർക്കും പ്രദർശനവിഭാഗത്തിൽ നടന്ന മത്സരത്തിലെ വിജയികൾക്കും അദ്ദേഹം സമ്മാനങ്ങൾ നൽകി. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. സി ജോർജ് തോമസ് അധ്യക്ഷനായിരുന്നു.

കെ എസ് ബി ബി മെമ്പർമാരായ ഡോ കെ സതീഷ് കുമാർ, ഡോ ടി എസ് സ്വപ്ന, ഡോ കെ ടി ചന്ദ്രമോഹൻ, ഡോ പ്രമോദ് ജി കൃഷ്ണൻ ഐ എഫ് എസ്, കൺവീനർ അബ്ദുൽ റിയാസ് കെ,ജോയിന്റ് കൺവീനർ ഡോ യു കെ എ സലിം എന്നിവർ പങ്കെടുത്തു. കെ എസ് ബി ബി മെമ്പർ കെ വി ഗോവിന്ദൻ സ്വാഗതവും കെ എസ് ബി ബി മെമ്പർ സെക്രട്ടറി ഡോ സന്തോഷ് കുമാർ എ.വി നന്ദിയും പറഞ്ഞു.

പതിനഞ്ചാമത് കുട്ടികളുടെ ജൈവവൈവിധ്യ സമ്മേളനത്തിൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി വൈവിദ്ധ്യമാർന്ന മത്സരങ്ങൾ നടന്നു. ജലവിഭവ വികസന വിനിയോഗ കേന്ദ്രം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ മനോജ് പി സാമുവൽ മുഖ്യവിഷയം അവതരിപ്പിച്ച ചടങ്ങിൽ പ്രമോദ് ജി കൃഷ്ണൻ ഐ എഫ് എസ് അധ്യക്ഷനായിരുന്നു. ‘ജൈവവൈവിധ്യസംരക്ഷണത്തിൽ ജൈവവൈവിധ്യ ക്ലബ്ബുകളുടെ പങ്ക്’ എന്ന വിഷയം ഡോ പി എസ് സ്വപ്നയും ‘എലികളും കണ്ടാമൃഗങ്ങളും ഒരു ജൈവവൈവിധ്യകഥ’ എന്ന വിഷയം ഡോ രതീഷ് കൃഷ്ണനും അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *