ക്രിസ്റ്റിയാനോ ഡ്രസിങ് റൂമിലുണ്ടാക്കുന്ന ഉണര്‍വ് നല്കാന് ലോകത്ത് മറ്റൊരാള്‍ക്കുമാകില്ല -പോര്‍ച്ചുഗല്‍ കോച്ച്
യൂറോകപ്പിന് മുന്നോടിയായി ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ വാനോളം പുകഴ്ത്തി പോര്‍ച്ചുഗല്‍ കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസ്. ക്രിസ്റ്റിയാനോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യങ്ങള്‍ ഉയരവേയാണ് മാര്‍ട്ടിനസ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.Portugal coach
”ക്രിസ്റ്റിയാനോ ക്ലബിനായി മികച്ച പ്രകടനങ്ങളാണ് നടത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ സ്കോറിങ് എബിലിറ്റിയെക്കുറിച്ച് സംശയങ്ങളൊന്നുമില്ല. ആറാമത്തെ യൂറോകപ്പിനാണ് അദ്ദേഹം വരുന്നത്. അഞ്ചുയൂറോകപ്പില് പന്തുതട്ടിയ ഒരേഒരാള്‍ അദ്ദേഹമാണ്. അദ്ദേഹത്തിന്റെ പരിചയ സമ്പത്ത് ഞങ്ങള്‍ക്ക് പ്രധാനമാണ്”
”ഞങ്ങള്‍ക്ക് 23 കളിക്കാരുണ്ട്. കളിക്കനുസിച്ച് തീരുമാനങ്ങളെടുക്കും. ടീമിനായി എന്തും നല്കാന് തയ്യാറായാണ് ക്രിസ്റ്റിയാനോ വന്നിരിക്കുന്നത്.ക്രിസ്റ്റ്യാനോ ഡ്രസിങ് റൂമിലുണ്ടാക്കുന്ന ഉണര്‍വ് നല്കാന് ലോകത്ത് മറ്റൊരാള്‍ക്കുമാകില്ല” മാര്‍ട്ടിനസ് പറഞ്ഞു.
ഗ്രൂപ്പ് എഫില്‍ ചെക്ക് റിപ്പബ്ളിക്, തുര്‍ക്കി, ജോര്‍ജിയ എന്നിവര്‍ക്കൊപ്പമാണ് പോര്‍ച്ചുഗലിന്റെ സ്ഥാനം. ക്രൊയേഷ്യക്കെതിരായ സന്നാഹമത്സരത്തില്‍ റൊണാള്‍ഡോയെ കളിപ്പിച്ചിരുന്നില്ല.