പൂരം നടത്തിപ്പിൽ വീഴ്ച; തൃശ്ശൂർ കമ്മീഷണർ അങ്കിത് അശോകിനെ മാറ്റി
തൃശ്ശൂർ: തൃശ്ശൂർ കമ്മീഷണർ അങ്കിത്ത് അശോകിനെ മാറ്റി. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കമ്മീഷണർക്കെതിരെ പരാതി ഉയർന്നിരുന്നു. ആർ. ഇളങ്കോയാണ് പുതിയ കമ്മീഷണർ. കമ്മീഷണറെ മാറ്റാൻ സർക്കാർ തീരുമാനമെടുത്തിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയിരുന്നില്ല.Ankit Ashok
സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥർക്കും സ്ഥലം മാറ്റം. വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്ടർ ഹരികിഷോറിന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ അധിക ചുമതല നൽകി. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി ടി.വി അനുപമയെ നിയമിച്ചു. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി രാജമാണിക്കത്തെ ദേവസ്വം റവന്യു സെക്രട്ടറിയായും നിയമിച്ചു.