പൊതുപരീക്ഷാ ക്രമക്കേടുകൾ തടയൽ നിയമം: ചട്ടങ്ങളിറക്കി കേന്ദ്ര സർക്കാർ

 

Central Govt

ന്യൂഡൽഹി: പൊതുപരീക്ഷാ ക്രമക്കേടുകൾ തടയൽ നിയമത്തിന്റെ ചട്ടങ്ങളിറക്കി കേന്ദ്ര സർക്കാർ. നിയമം കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തത്.Central Govt

പൊതുപരീക്ഷകളിലും പൊതുപ്രവേശന പരീക്ഷകളിലും ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയും തടയുകയാണ് ലക്ഷ്യം. നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടുകൾക്കിടെയാണ് നിയമം വിജ്ഞാപനം ചെയ്തത്.

നിയമലംഘകർക്ക് 10 വർഷം തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കാവുന്ന നിയമമാണ് നടപ്പാക്കുന്നത്. പരീക്ഷാ ഹാളിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയാൽ പരീക്ഷാ ചുമതയിലുള്ള ഉദ്യോഗസ്ഥൻ ഉടൻ നടപടിയെടുക്കണം. ഉദ്യോഗസ്ഥൻ ക്രമക്കേട് സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കണം.

പരീക്ഷാ ചുമതലയിലുള്ള ഓഫിസർമാർ റീജണൽ ഓഫിസർമാർക്ക് റിപ്പോർട്ട് ചെയ്യണം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി. റീജണൽ ഓഫിസർ റിപ്പോർട്ട് പരിശോധിച്ച് ഗൗരവം ഉള്ളതാണെങ്കിൽ എഫ്.ഐ.ആർ നടപടികളിലേക്ക് നീങ്ങും.

Leave a Reply

Your email address will not be published. Required fields are marked *