”മുസ്ലിം സമുദായത്തിലെ സ്ത്രീകൾക്ക് ‘ലഡ്കി ബഹിൻ’ സഹായം നൽകരുത്”; വിവാദ പരാമർശവുമായി എം.എൻ.എസ് നേതാവ്
മുംബൈ: ”രണ്ടിലേറെ ഭാര്യമാരും കുട്ടികളുമായി നടക്കുന്ന മുസ്ലിം സമുദായത്തിലെ സ്ത്രീകൾക്ക് ‘ലഡ്കി ബഹിൻ പദ്ധതിയുടെ സഹായം നൽകരുതെന്ന വിവാദ പരാമർശവുമായി മഹാരാഷ്ട്ര നവനിർമാൺ സേന ( എം.എൻ.എസ്) നേതാവ് പ്രകാശ് മഹാജൻ. സംസ്ഥാന സർക്കാരിൻ്റെ വാർഷിക ബജറ്റിൽ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച പദ്ധതിയാണ് ‘മുഖ്യമന്ത്രി മജ്ഹി ലഡ്കി ബഹിൻ യോജന’.Muslim
ഇതു പ്രകാരം അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ നൽകും. ഇത്തരം ആനുകൂല്യങ്ങൾ നൽകുന്ന വിഷയത്തിലാണ് പ്രകാശ് മഹാജൻ വിവാദ പരാമർശവുമായി രംഗത്തെത്തിയത്. രണ്ട് ഭാര്യമാരോ രണ്ടോ അതിലധികമോ കുട്ടികളോ ഉള്ള ഒരു സമൂഹത്തിന്, പ്രത്യേകിച്ച് മുസ്ലിം സമുദായത്തിൽ നിന്നുള്ള ആളുകൾക്ക് ഈ പദ്ധതിയുടെ പ്രയോജനം നൽകരുത്,” അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു മറാത്തി വാർത്താ ചാനലിനോട് സംസാരിക്കവേയാണ് അദ്ധേഹം ഇങ്ങനെ പറഞ്ഞത്.
ലഡ്കി ബഹിൻ പദ്ധതിക്ക് കൂടുതൽ വ്യക്തത ആവശ്യമാണെന്ന് പറഞ്ഞ പദ്ധതിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഇതിനു പുറമേ ഡൊമിസൈൽ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള വ്യവസ്ഥകളിൽ ഇളവ് വരുത്തിയ സർക്കാർ തീരുമാനത്തെയും അദ്ദേഹം വിമർശിച്ചു. “ലക്ഷക്കണക്കിന് ബംഗ്ലാദേശികൾ മുംബൈയിലും താനെയിലും കല്യാണിലുമാണ് താമസിക്കുന്നത്, അവർക്ക് റേഷൻ കാർഡും വോട്ടർ ഐഡി കാർഡും ഉണ്ട്. ഈ രാജ്യക്കാരല്ലാത്ത ആളുകൾക്ക് സർക്കാർ ആനുകൂല്യങ്ങൾ നൽകാൻ പോവുകയാണോ?” മഹാജൻ ചോദിച്ചു.
എന്താണ് ലഡ്കി ബഹിൻ പദ്ധതി
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ പ്രഖ്യാപിച്ച പദ്ധതി പ്രകാരം 21 നും 60 നും മധ്യേ പ്രായത്തിലുള്ള വിവാഹിതരും വിവാഹമോചിതരും നിരാലംബകരുമായ സ്ത്രീകൾക്ക് പ്രതിമാസം 1,500 രുപ ലഭിക്കും.
ഗുണഭോക്താവായ സ്ത്രീക്ക് അവരുടെ പേരിൽ ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. ആധാർ കാർഡ്, റേഷൻ കാർഡ്, സംസ്ഥാനത്ത് താമസസ്ഥലം എന്നിവ ഉണ്ടായിരിക്കണം.ഗുണഭോക്താവ് 2.5 ലക്ഷം രൂപയുടെ വാർഷിക വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണം. ഓൺലൈനായി അപേക്ഷിക്കാൻ സൗകര്യമുണ്ട്.