കുൽഗാമിലെ ഏറ്റുമുട്ടലിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു; ആറ് ഭീകരവാദികളെ സൈന്യം വധിച്ചു

Two jawans martyred in Kulgam encounter; Army killed six terrorists

 

ജമ്മു: ജമ്മു കശ്മീരിലെ കുൽഗാമിൽ ഇന്നലെ ആരംഭിച്ച ഏറ്റുമുട്ടലിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു. ലാൻസ് നായിക് പ്രദീപ് നൈനും ഹവിൽദാർ രാജ‌്കുമാറുമാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.

ഏറ്റുമുട്ടലിനിടെ ആറ് ഭീകരവാദികളെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരിൽ ഹിസ്‌ബുൾ മുജാഹിദ്ദീൻ സീനിയര്‍ കമാൻഡറടക്കം ഉണ്ടെന്നാണ് സൈന്യം സ്ഥിരീകരിക്കുന്നത്. വടക്കൻ ജമ്മുവിലെ കുൽഗാം പ്രദേശത്ത് ഇന്നലെ ഉച്ചയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരർ നുഴഞ്ഞുകയറുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തുന്നതിനിടയിലാണ് വെടിവെപ്പ് ഉണ്ടാകുന്നത്.ഭീകരർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *