റോഡരികിലൂടെ നടന്നുപോകുന്ന വിദ്യാർഥികളെ ഇടിച്ച് തെറിപ്പിച്ച് കാർ; മൂന്ന് പേര്‍ക്ക് പരിക്ക്

The car hit the students who were walking on the road; Three people were injured

 

മലപ്പുറം: തിരൂരങ്ങാടി കൊടിഞ്ഞിയിൽ കാറിടിച്ച് മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു. മദ്രസ വിട്ട് മടങ്ങുകയായിരുന്ന വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. റോഡരികിലൂടെ നടന്നു പോകുന്ന വിദ്യാർഥികളെ കാറിടിക്കുകയായിരുന്നു.

ഇന്ന് രാവിലെ എട്ടരയോടെ കൊടിഞ്ഞി ചെറുപാറയിലാണ് അപകടം നടന്നത്. കാര്‍ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് അപകട കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുട്ടികളുടെ പരിക്ക് ഗുരുതരമല്ല.

Leave a Reply

Your email address will not be published. Required fields are marked *