പ്രധാനമന്ത്രി വയനാട്ടിലേക്ക്; ശനിയാഴ്‌ച ദുരന്ത മേഖല സന്ദർശിക്കും

Prime Minister to Wayanad; Will visit the disaster area on Saturday

 

പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലേക്ക്. ശനിയാഴ്‌ച ദുരന്തഭൂമി സന്ദർശിക്കുമെന്ന് കേരളത്തെ അറിയിച്ചു. ദുരന്തഭൂമിയിലെത്തി ക്യാമ്പുകളിലടക്കം പ്രധാനമന്ത്രി സന്ദർശം നടത്തുമെന്നാണ് വിവരം. ഒരു ദിവസം മാത്രം അവശേഷിക്കുന്നതിനാൽ സുരക്ഷാ ക്രമീകരണങ്ങൾക്കായി എസ്.പി.ജി സംഘം ഉടൻ കേരളത്തിലെത്തും.

 

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൂടിക്കാഴ്ച നടത്തയിരുന്നു . വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഗവര്‍ണര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചിരുന്നു. പ്രധാനമന്ത്രി വയനാട്ടില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൂടിക്കാഴ്ചയ്‌ക്കുശേഷം ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

 

ഇപ്പോള്‍ പ്രധാനമന്ത്രി വയനാട് സന്ദര്‍ശിക്കാത്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കരുത് എന്ന് കരുതിയാകുമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനുശേഷമുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയുമായി സംസാരിച്ചു. കേരളത്തിന് അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതിക്ഷീക്കുന്നതെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *