ഇനി വേറെ ലെവൽ യാത്ര; ബിസിനസ് സ്റ്റുഡിയോ സൗകര്യമൊരുക്കി ഒമാൻ എയർ

business

ഫസ്റ്റ് ക്ലാസിനേക്കാൾ മുന്തിയ സൗകര്യങ്ങളുമായെത്തുന്ന പുതിയ ബിസിനസ് സ്റ്റുഡിയോ പ്രഖ്യാപിച്ച് ഒമാൻ എയർ. എയർലൈനിന്റെ ഫസ്റ്റ് ക്ലാസിന് പകരമായാണ് ബിസിനസ് സ്റ്റുഡിയോയെത്തുക. ഏറ്റവും മികച്ച ബിസിനസ് ക്ലാസ് സൗകര്യങ്ങളാണ് ബിസിനസ് സ്റ്റുഡിയോയിൽ വാഗ്ദാനം ചെയ്യുന്നത്. വിശാല ക്യാബിൻ ലേഔട്ട്, ക്ലാസിക് ലൈ-ഫ്‌ളാറ്റ് സീറ്റുകൾ, വൈ-ഫൈ കണക്റ്റിവിറ്റി എന്നിവ നിലനിർത്തും. എന്നാൽ താങ്ങാനാവുന്ന നിരക്കുകളും ആധുനിക ആവശ്യങ്ങൾക്കനുസൃതമായ സജ്ജീകരണവും ഉണ്ടായിരിക്കും.business

എല്ലാ സീറ്റുകൾക്കും മികച്ച സ്വകാര്യത, 23 ഇഞ്ച് വ്യക്തിഗത സ്‌ക്രീൻ, സൗജന്യ വൈഫൈ കണക്റ്റിവിറ്റി, എ ലാ കാർട്ടെ ഡൈനിംഗ് തുടങ്ങിയ സൗകര്യങ്ങൾ യാത്രക്കാർക്ക് ലഭിക്കും. യാത്രികർക്ക് സെപ്റ്റംബർ 9 മുതൽ www.omanair.com-ൽ ബിസിനസ് സ്റ്റുഡിയോ ബുക്ക് ചെയ്യാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *