എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസില്‍ പ്രതിയെ സഹായിക്കാൻ ആളുണ്ടായിരുന്നു!

കോഴിക്കോട് : ട്രെയിന്‍ തീവയ്പ് കേസ് പ്രതി ഷാറുഖിന് ട്രെയിനില്‍ സഹായി ഉണ്ടെന്ന നി​ഗമനത്തിൽ ഊന്നിയാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. തീവയ്പിന് പിന്നാലെ എമര്‍ജന്‍സി ബ്രേക്ക് വലിച്ചത് സഹായിയെന്ന് പോലീസ് നി​ഗമനം. കണ്ണൂരില്‍ എത്തിയശേഷം ഷാറുഖിനെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്നും വിവരമുണ്ട്. പ്രതിയുടെ ബാഗില്‍നിന്ന് ലഭിച്ച ഭക്ഷണത്തിന് പഴക്കമുണ്ടായിരുന്നില്ല. ഭക്ഷണമെത്തിച്ചത് ആരാണെന്നും,കൂട്ടാളികൾ ട്രെയിനിൽ ഉണ്ടായിരുന്നോയെന്നും സംശയമുണ്ട്..ഷാറുഖ് സെയ്ഫി ഷൊര്‍ണൂരില്‍ കഴിഞ്ഞത് പതിനഞ്ചര മണിക്കൂറാണ്. രണ്ടാം തീയതി പുലര്‍ച്ചെ 4.30ന് ഷാറുഖ് ഷൊര്‍ണൂരിലെത്തി. കണ്ണൂരിലേക്കുള്ള എക്സ്ക്യുട്ടീവ് ട്രെയിനില്‍ കയറുന്നത് രാത്രി 7.17നാണ്. ഇതിനിടെ എവിടെയെല്ലാം പോയി, ആരെയൊക്കെ കണ്ടു എന്നതില്‍ അവ്യക്തത തുടരുന്നു.

അതേസമയം, കരൾ സംബന്ധമായ അസുഖത്തിന്റെ തുടർ പരിശോധനയ്ക്കായി പ്രതിയെ ഇന്ന് അന്വേഷണ സംഘം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കും. പ്രതി രണ്ടു കോച്ചുകളിൽ തീയിടാൻ ലക്ഷ്യമിട്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ബാഗിൽ ഒരു കുപ്പി പെട്രോൾ കരുതിയത് ഇതിനാണെന്നും സംഘം വിലയിരുത്തുന്നു. ഡി 1 കോച്ചിൽ തീയിട്ടതിന് ശേഷം ഡി 2 കോച്ചിൽ തീയിടുകയായിരുന്നു ലക്ഷ്യം. എന്നാൽ തീവയ്പ് ഉണ്ടായ ഉടൻ യാത്രക്കാർ പരിഭ്രാന്തരായി ഓടുകയായിരുന്നു. രണ്ട് കോച്ചുകൾക്കിടയിൽ വച്ച ബാഗ് പുറത്തേക്ക് വീഴുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *