കുനിയിൽ ഇരട്ടക്കൊല: 12 പേർ കുറ്റക്കാർ
മഞ്ചേരി: കുനിയിൽ ഇരട്ടക്കൊലക്കേസിൽ 12 പേർ കുറ്റക്കാരനെന്ന് കോടതി. കേസിൽ ഒന്നു മുതൽ 11 വരെയും 18ആം പ്രതിയും കുറ്റക്കാരെന്ന് മഞ്ചേരി മൂന്നാം അതിവേഗ സെഷൻസ് കോടതി ജഡ്ജി ടി എച്ച് രജിത വിധിച്ചു.
2012 ജൂൺ 10നാണ് കേസിനാസ്പദമായ സംഭവം. ലീഗ് പ്രവർത്തകൻ ആയിരുന്ന അതീഖ് റഹ്മാൻ വധക്കേസിൽ പ്രതിചേർക്കപ്പെട്ട കൊളക്കാടൻ അബൂബക്കർ (കുഞ്ഞാപ്പു), സഹോദരൻ അബ്ദുൾ കലാം ആസാദ് എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ മുസ്ലിംലീഗുകാർ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
കുനിയിൽ കുറുവാടൻ മുക്താർ, കോഴിശ്ശേരിക്കുന്നത് റാഷിദ്, സുഡാനി റഷീദ്, ചോലയിൽ ഉമ്മർ, മുഹമ്മദ് ഷരീഫ്, കുറുമാടൻ അബ്ദുുൾ അലി തുടങ്ങഇ 22 പേരാണ് പ്രതികളാണുണ്ടായിരുന്നത്.
ദൃക്സാക്ഷികളുൾപ്പെടെ 364 സാക്ഷികളാണുള്ളത്. 273 സാക്ഷികളെ വിസ്തരിച്ചു. സംഭവം നടന്ന സ്ഥലം വീഡിയോ വഴി പ്രദർശിപ്പിച്ചു. കൊലപ്പെടുത്താൻ ഉപയോഗിച്ച വടിവാൾ, മറ്റ് ആയുധങ്ങൾ, പ്രതികളുടെ മൊബൈൽ ഫോൺ, വാഹനങ്ങൾ ഉൾപ്പെടെ 100 തൊണ്ടിമുതലുകൾ കോടതിയിൽ ഹാജരാക്കി. മൊബൈൽ ഫോൺ രേഖകൾ, ശബ്ദപരിശോധനാഫലമുൾപ്പെടെ ശാസ്ത്രീയമായി തയ്യാറാക്കിയ 3000 രേഖകൾ, ഫോറൻസിക് രേഖകൾ എന്നിവയും തെളിവായി സ്വീകരിച്ചു.
Pingback: കുനിയിൽ ഇരട്ടക്കൊല, ശിക്ഷ നാളെ