‘The Kerala Story’ ഇതല്ല നമ്മുടെ കഥ
ഒരു ഹിന്ദി ചിത്രം വരുന്നു… കേരളത്തെ അടിമുടി കുറ്റപ്പെടുത്തുന്നു.. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ചിത്രത്തിനെതിരെ ആളുകൾ തിരിയുന്നു. അതെ പറഞ്ഞു വന്നത് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത വിപുൽ അമൃത് ലാൽ സംവിധാനം ചെയ്ത ‘ദി കേരള സ്റ്റോറി ‘ എന്ന ചിത്രത്തെ കുറിച്ചാണ്. സത്യത്തിൽ ഇത് കേരളത്തിന്റെ സ്റ്റോറിയാണോ?- ഒരിക്കലുമല്ല..!
കേരളത്തിൽ നിന്നുള്ള ഒരു കൂട്ടം സ്ത്രീകൾ ഇസ്ലാം മതം സ്വീകരിച്ചു ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ (ഐ എസ് ഐ എസ് ) ചേരുന്നതുമാണ് സിനിമയുടെ ഉള്ളടക്കം. എന്നാൽ ചിത്രത്തിൽ കാണിച്ചിരിക്കുന്നത് ഒരു യഥാർത്ഥ കഥയാണെന്നും മുപ്പത്തിരണ്ടായിരത്തോളം മത പരിവർത്തനം നടത്തി ഐ എസ്സിലേക് റിക്രൂട് ചെയ്തുവെന്നാണ് സംവിധായകൻ അവകാശപ്പെടുന്നത്. ഇതിലൂടെയാണ് കേരള സ്റ്റോറി വിവാവാദമായി മാറുന്നത്. അതിന് ശേഷം ദിവസങ്ങൾക്ക് മുൻപ് ഈ കണക്ക് മുപ്പത്തിരണ്ടായിരത്തിൽ നിന്നും വെറും മൂന്ന് സ്ത്രീകൾ എന്ന സിനിമയുടെ അണിയറ പ്രവർത്തകർ തന്നെ തിരുത്തിയിക്കുന്നു. ഇതുപോലെ തികച്ചും വസ്തുതാവിരുദ്ധമായ പ്രസ്താവനകളിറക്കി തികച്ചും സംഘ പരിവാർ അജണ്ടകളും ആരോപണങ്ങളും ശെരിവെക്കുന്നു രീതിയിലാണ് ചിത്രം വരുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലെ രാഷ്ട്രിയ – മത – സമൂഹ – നേതാക്കളിൽ നിന്ന് സിനിമക്കെതിരെ എതിർപ്പും നില നിൽക്കുന്നു. കേരളത്തെ കുറിച്ച് പല വ്യാജ ആരോപണങ്ങളും ഉന്നയിക്കുന്ന സിനിമയിൽ ഇതൊരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന അടിക്കുറിപ്പും കാണാനുണ്ട്. എന്നാൽ ഇതിനെ സൂചിപ്പിക്കുന്ന യാതൊന്നും സമർപ്പിക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ പല രാഷ്ട്രീയ സഘടനകളും തെളിവുകൾക്ക് വെല്ലുവിളിച്ചിട്ടും സിനിമ അണിയറ പ്രവർത്തകർക്കും മറ്റും യാതൊന്നും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല ബഹുമാനപെട്ട കോടതി പോലും ഇല്ല എന്ന് വിധിച്ച ലവ് ജിഹാദാണ് സിനിമയുടെ ഉള്ളടക്കം. ഇന്ന് പ്രധാന മന്ത്രി പോലും സിനിമയെ അനുകൂലിക്കുമ്പോൾ ഇത്തരത്തിലാണോ കേരളത്തിൽ സംഭവിക്കുന്നത് എന്ന ഏതൊരാൾക്കും തോന്നിപോയേക്കാം.
Also read: ‘ഒറ്റയെണ്ണം വന്നില്ല’; ഒരു കോടിയുടെ കൗണ്ടറുകൾ പൂട്ടി യൂത്ത് ലീഗ്
2022 നവംബർ 3ന് ടീസർ പുറത്തിറക്കിയ ചിത്രം കഴിഞ്ഞദിവസം റിലീസ് ചെയ്തിരിക്കുന്നു. ഹിന്ദു പെൺകുട്ടികളെ മുസ്ലിം യുവാക്കൾ വശീകരിച്ചു ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നുവെന്നാരോപിച്ചു കേരളത്തിൽ ലവ് ജിഹാദ് പ്രചാരണം ഉണ്ടെന്ന് ആരോപണവും അവർ ചിത്രത്തിലൂടെ പങ്കുവെക്കുന്നു.
Also Read: കേരള സ്റ്റോറി ചരിത്രം പറയുന്ന സിനിമയല്ല, വെറും കഥ: ഹൈക്കോടതി
2016 നും 2018 നും ഇടയിൽ ഐഎസിൽ ചേരാൻ കേരളത്തിൽ നിന്നുള്ള നാല് സ്ത്രീകൾ ഇസ്ലാം മതം സ്വീകരിച്ച് ഭർത്താക്കന്മാരോടൊപ്പം അഫ്ഗാനിസ്ഥാനിലേക്ക് പോയതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്ന സംഭവങ്ങൾ എന്നാണ് അറിയുന്നത്. ചിത്രത്തിൽ ആദാ ശർമ്മ, യോഗിത ബിഹാനി, സോണിയ ബാലാനി, സിദ്ധി ഇദ്നാനി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
വിവാദങ്ങൾ അതിന്റെ പാരമ്മ്യത്തിൽ എത്തി നിൽക്കുമ്പോൾ കോടതിയിൽ നിരവധി ഹർജികൾ കേരള സ്റ്റോറിക്കെതിരെ വന്നിരുന്നു. എന്നാൽ കോടതി അതെല്ലാം തള്ളി കളയുകയും, ദി കേരള സ്റ്റോറി വെറുമൊരു സിനിമ മാത്രമായി കണക്കാകാനും അവശ്യപെട്ടു. ചിത്രം നിരോദ്ധിക്കണമെന്നായിരുന്നു പരക്കെയുള്ള ആവശ്യം. ആവിഷ്കാര സ്വാതന്ത്ര്യത്തിന് പ്രാധാന്യം കൊടുക്കുന്നുണ്ടെങ്കിലും ഒരു നാടിനെ തന്നെ യാതൊരു തെളിവുകളുമില്ലാതെ അടച്ചക്ഷേപിക്കുന്നതും ആരോപണങ്ങൾ ഉന്നയിക്കുന്നതും തെറ്റാണ്. സംസ്ഥാനത്തെയും അതുപോലെ രാജ്യത്തെ തന്നെ മറ്റു രാഷ്ട്രങ്ങൾക്ക് മുൻപിൽ അപമാനിക്കുന്നതിന് തുല്യമാണ് ഇത്തരം പ്രവർത്തികൾ എന്നത് ഓരോരുത്തരും മനസ്സിലാക്കിയാൽ നല്ലത്…!
Article by
Sharath