മണിപ്പൂർ എംഎൽഎയുടെ വീടാക്രമിച്ച് 18 ലക്ഷം രൂപയും ഒന്നരക്കോടിയുടെ ആഭരണങ്ങളും കൊള്ളയടിച്ചതായി പരാതി

Complaint that Rs 18 lakh and jewellery worth Rs 1.5 crore were

 

ഇംഫാൽ: മണിപ്പൂരിൽ നിയമസഭാംഗത്തി​ന്റെ വസതി തകർത്ത് ജനക്കൂട്ടം ഒന്നര കോടി രൂപയുടെ ആഭരണങ്ങളും 18 ലക്ഷം രൂപയും കൊള്ളയടിച്ചതായി പരാതി. ജെഡിയു എംഎൽഎ കെ.ജോയ്കിഷൻ സിങ്ങി​ന്റെ മാതാവാണ് പൊലീസിൽ പരാതി നൽകിയത്. വെസ്റ്റ് ഇംഫാലിലെ തങ്‌മൈബന്ദ് ഏരിയയിലെ എംഎൽഎയുടെ വസതിയിൽ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവർക്കായി സൂക്ഷിച്ചിരുന്ന നിരവധി ഭക്ഷ്യവസ്തുക്കളും കൊള്ളയടിച്ചതിൽപ്പെടുമെന്ന് പൊലീസ് പറഞ്ഞു. പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നവംബർ 16ന് വൈകീട്ടായിരുന്നു ജനക്കൂട്ടം നിയമസഭാംഗത്തി​ന്റെ വസതിയിൽ ആക്രമണം നടത്തിയത്. ആക്രമണം നടത്തുമ്പോൾ കുടുംബാംഗങ്ങളിൽ ഒരാളുടെ ചികിത്സക്കായി എംഎൽഎ ഡൽഹിയിലായിരുന്നു.

ജോയ്കിഷ​ന്റെ വസതിയിൽനിന്ന് ഏതാനും മീറ്റർ അകലെയാണ് താങ്മൈബന്ദിലെ ടോംബിസാന ഹയർസെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ്. ജോയ്കിഷ​ന്റെ മേൽനോട്ടത്തിലായിരുന്നു ക്യാമ്പ് പ്രവർത്തിച്ചിരുന്നത്. ക്യാമ്പിലുള്ളവർക്ക് കഴിക്കാനുളള ഭക്ഷ്യവസ്തുക്കളും തണുപ്പിൽ ധരിക്കാനുള്ള വസ്ത്രങ്ങളും കൊള്ളയടിച്ചെന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരിൽ ഒരാൾ പറഞ്ഞു.

എംഎൽഎയുടെ വസതി തകർക്കരുതെന്ന് ആൾക്കൂട്ടത്തോട് അഭ്യർഥിച്ചുവെന്നാണ് ദുരിതാശ്വാസ ക്യാമ്പ് നിയന്ത്രിക്കുന്ന സന്നദ്ധപ്രവർത്തകർ പറയുന്നത്. വീട്ടിലെ ലോക്കറുകൾ, ഇലക്ട്രോണിക് സാധനങ്ങൾ, ഫർണിച്ചറുകൾ എന്നിവയെല്ലാം നശിപ്പിക്കപ്പെട്ടു. ഏഴ് ഗ്യാസ് സിലിണ്ടറുകളും ജനക്കൂട്ടം കൊണ്ടുപോയി. ആക്രമണത്തിൽ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവരുടെ രേഖകളും നശിപ്പിച്ചുവെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *