മുനമ്പം തർക്കം; പ്രശ്നങ്ങൾ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; സമരം തുടരാൻ‌ സമരസമിതി

Cape dispute;  Chief Minister's assurance that the problems will be solved within three months;  The strike committee to continue the strike

 

മുനമ്പം തർക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമര സമിതിയുമായുള്ള ചർച്ച നടത്തി. ഓൺലൈനായാണ് ചർച്ച നടത്തിയത്. മുനമ്പത്തെ പ്രശ്നങ്ങൾ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് നൽകി. സമരത്തിൽ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പൊതുയോഗത്തിൽ ചർച്ചചെയ്ത് തീരുമാനിക്കാമെന്ന് സമരസമിതി മറുപടി നൽകി. വഫ്ഖിൻ്റെ ആസ്തി വിവരപട്ടികയിൽ നിന്ന് ഒഴിവാക്കും വരെ നിരാഹാര സമരം തുടരാനാണ് സമര സമിതിയുടെ തീരുമാനം.

 

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച പോസിറ്റീവായിരുന്നുവെന്ന് സമരസമിതി വ്യക്തമാക്കി. കമ്മീഷന്റെ രൂപരേഖയെ കുറിച്ചുള്ള ചർച്ചയാണ് പ്രധാനമായും ഇന്ന് നടന്നത്. കമ്മീഷന്റെ സ്വഭാവം എന്തെന്ന് ഉടനെ അറിയാം. ഇന്നലത്തെ ഉന്നതല യോഗത്തിന് ശേഷമുള്ള ആശങ്ക ഇപ്പോൾ അകന്നുവെന്ന് സമരസമിതി അറിയിച്ചു.

 

 

മുനമ്പത്ത് പ്രശ്ന പരിഹാരത്തിനായാണ് സർക്കാർ ജുഡീഷ്യൽ കമ്മീഷൻ എന്ന ആശയം മുന്നോട്ട് വെച്ചത്. ഭൂമിയുടെ ഉടമസ്ഥർക്ക് റവന്യൂ അധികാരം നഷ്ടപ്പെട്ടത് എങ്ങനെ എന്നത് ഉൾപ്പെടെയുള്ളതാണ് ജുഡീഷ്യൽ കമ്മീഷൻ്റെ പരിശോധനയിൽ വരിക. ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായരെയാണ് ജുഡീഷ്യൽ കമ്മീഷനായി നിയമിച്ചത്. ഇന്നലെ ചേർന്ന ഉന്നതല യോഗത്തിലാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *