‘ക്ഷേത്രങ്ങളിൽനിന്നുള്ള വിഗ്രഹങ്ങളുണ്ട്​’; ഡൽഹി ജമാമസ്​ജിദിൽ സർവേ നടത്തണമെന്ന്​ ഹിന്ദു സേന

'There are idols from temples'; Hindu Sena to conduct survey in Delhi Jama Masjid

ന്യൂഡൽഹി: ഡൽഹിയിലെ പ്രശസ്​തമായ ജമാമസ്​ജിദിൽ ആർക്കിയോളജിക്കൽ സർവേ ഓഫ്​ ഇന്ത്യ സർവേ നടത്തണമെന്നാവശ്യപ്പെട്ട്​ ഹിന്ദു സേന. സംഘടനയുടെ ദേശീയ പ്രസിഡൻറ്​ വിഷ്​ണു ഗുപ്​ത ഇതുസംബന്ധിച്ച്​ എഎസ്​ഐ ഡയറക്​ടർ ജനറലിന്​ കത്തയച്ചു.

മുഗൾ ചക്രവർത്തി ഔറംഗസീബ്​ ജോധ്​പുരിലെയും ഉദയ്​പുരിലെയും കൃഷ്​ണ ക്ഷേത്രങ്ങൾ തകർക്കുകയും അവയുടെ അവശിഷ്​ടങ്ങൾ ഉപയോഗിച്ചാണ്​ പള്ളി നിർമിച്ചതെന്നും​ കത്തിൽ ആരോപിക്കുന്നു. ഹിന്ദു മതവികാരങ്ങളെ അവഹേളിക്കുന്ന രീതിയിൽ മസ്​ജിദി​െൻറ കോണിപ്പടികൾക്ക്​ താഴെ വിഗ്രഹങ്ങൾ കുഴിച്ചിട്ടതായും കത്തിൽ ആരോപിക്കുന്നു.

Also Read: രാഹുൽ ഗാന്ധി നാളെ സംഭൽ സന്ദർശിക്കും; വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണും

ഇതി​െൻറ സത്യാവസ്​ഥ പുറത്തുകൊണ്ടുവരണമെന്ന്​ വിഷ്​ണു ഗുപ്​ത വ്യക്​തമാക്കി. സാഖി മുസ്​താഖ്​ ഖാൻ രചിച്ച ‘ഔറംഗസേബ്​ നാമ’യാണ്​ ഇതിന്​ തെളിവായി ചൂണ്ടിക്കാട്ടുന്നത്​. ഔറംഗസേബ്​ നടത്തിയ ചരിത്രപരമായ അതിക്രമങ്ങൾ തുറന്നുകാട്ടാൻ അവശിഷ്​ടങ്ങൾ കണ്ടെടുക്കുകയും അവ ക്ഷേത്രങ്ങളിൽ പുനഃസ്​ഥാപിക്കണമെന്നും ഹിന്ദു സേന ആവശ്യപ്പെട്ടു. അതേസമയം, വിഷയത്തിൽ ഇതുവരെ എഎസ്​ഐ പ്രതികരിച്ചിട്ടില്ല.

ഇന്ത്യയിൽ തന്നെ ഏറ്റവും പ്രശസ്​തമായ പള്ളികളിലൊന്നാണ്​​ ഡൽഹി ജമാമസ്​ജിദ്​​. 1644നും 1656നും ഇടയിൽ മുഗൾ ചക്രവർത്തി ഷാജഹാനാണ്​ പള്ളി നിർമിക്കുന്നത്​. മുഗൾ വാസ്​തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണമായാണ്​ ഇതിനെ കണക്കാക്കുന്നത്​.

അതേസമയം, വിഷ്​ണു ഗുപ്​ത നേരത്തെയും ഇത്തരം വിഷയങ്ങളിൽ ഇടപെടുന്നുണ്ട്​. അജ്​മീർ ദർഗ യഥാർഥത്തിൽ ക്ഷേത്രമാണെന്ന്​ ചൂണ്ടിക്കാണിച്ചുകൊണ്ട്​ അജ്​മീർ ജില്ലാ കോടതിയിൽ അദ്ദേഹം ഹരജി നൽകിയിരുന്നു. ഹരജി സ്വീകരിച്ച കോടതി, ഡിസംബർ 20ന്​ വാദം കേൾക്കും.

Leave a Reply

Your email address will not be published. Required fields are marked *