അതിന് എന്റെ അച്ഛന്റേയും അമ്മയുടേയും ഇതുവരെയുള്ള ജീവിതത്തിന്റെ വിലയുണ്ട്’; ആന്റണി പെപ്പെയുടെ സഹോദരി
സംവിധായകന്‍ ജൂഡ് ആന്റണി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് നടന്‍ ആന്റണി പെപ്പെ മറുപടി പറഞ്ഞതിന് പിന്നാലെ വിവാദത്തോട് പ്രതികരിച്ച് ആന്റണിയുടെ സഹോദരി അഞ്ജലി വര്‍ഗീസ്. ജൂഡ് തന്റെ കുടുംബത്തിനെതിരെ ആരോപണം ഉന്നയിച്ച ശേഷം തനിക്കും കുടുംബത്തിനും നേരിട്ട വിഷമത്തിന്റെ വില ആളുകള്‍ക്ക് മനസിലാകില്ലെന്നും അതിന് തന്റെ അച്ഛന്റേയും അമ്മയുടേയും ഇതുവരെയുള്ള ജീവിതത്തിന്റെ വിലയുണ്ടെന്നുമാണ് ആന്റണിയുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷം ഇന്‍സ്റ്റഗ്രാമില്‍ അഞ്ജലി കുറിച്ചത്. കല്യാണ ദിവസം ആന്റണി പെപ്പെയോടൊപ്പം എടുത്ത ചിത്രം കൂടി പങ്കുവച്ചായിരുന്നു അഞ്ജലിയുടെ പ്രതികരണം.
അഞ്ജലിയുടെ വാക്കുകള്‍:രണ്ടു ദിവസത്തോളം ഞങ്ങള്‍ അനുഭവിച്ച സങ്കടങ്ങള്‍ക്കുള്ള ഉത്തരമാണ് ഇന്ന് ചേട്ടന്‍ പറഞ്ഞത്…. ഈ ദിവസങ്ങളില്‍ എനിക്കും കുടുംബത്തിനും നേരിട്ട വിഷമത്തിന്റെ വില ചിലപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായിക്കൊള്ളണം എന്നില്ല പക്ഷെ അതിനു എന്റെ അപ്പന്റേം അമ്മയുടെയും ഇതുവരെയുള്ള ജീവിതത്തിന്റെ വിലയുണ്ട്…
Pingback: ട്രാഫിക് ബ്ലോക്കില്‍ കുടു...; amidha batchan with fan's bike