ദേശീയ ഫെ​ഡ​റേ​ഷ​ൻ ക​പ്പ് സീ​നി​യ​ർ അ​ത്‍ല​റ്റി​ക് മീ​റ്റ്: ട്രാ​ക്കു​ണ​ർ​ന്നു, മെ​ഡ​ൽ പ്ര​തീ​ക്ഷ​യി​ൽ ഇ​ന്ന് കേ​ര​ളം

റാ​ഞ്ചി: 26ാമ​ത് ദേശീയ ഫെ​ഡ​റേ​ഷ​ൻ ക​പ്പ് സീ​നി​യ​ർ അ​ത്‍ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് തി​ങ്ക​ളാ​ഴ്ച റാ​ഞ്ചി​യി​ലെ ബി​ർ​സ​മു​ണ്ട സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്ക​മാ​യി. ഫൈ​ന​ലു​ക​ളി​ൽ കാ​ര്യ​മാ​യ സാ​ന്നി​ധ്യ​മി​ല്ലാ​തി​രു​ന്ന കേ​ര​ള​ത്തി​ന് ആ​ദ്യ ദി​നം നേ​ട്ട​മൊ​ന്നു​മു​ണ്ടാ​ക്കാ​നാ​യി​ല്ല.

100 മീ., 400 ​മീ., 1500 മീ​റ്റ​ർ ഓ​ട്ടം മ​ത്സ​ര​ങ്ങ​ളി​ൽ കേ​ര​ള താ​ര​ങ്ങ​ൾ ര​ണ്ടാം ദി​വ​സം ന​ട​ക്കു​ന്ന മെ​ഡ​ൽ​പ്പോ​രാ​ട്ട​ത്തി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്. പു​രു​ഷ​ന്മാ​രു​ടെ 1500 മീ​റ്റ​റി​ൽ, അ​ന്താ​രാ​ഷ്ട്ര അ​ത്‍ല​റ്റ് ജി​ൻ​സ​ൻ ജോ​ൺ​സ​ൺ, 100 മീ​റ്റ​റി​ൽ മെ​യ്മോ​ൻ പൗ​ലോ​സ്, വ​നി​ത 400 മീ​റ്റ​റി​ൽ ഒ​ളി​മ്പ്യ​ൻ ജി​സ്ന മാ​ത്യു, വി.​കെ. വി​സ്മ​യ എ​ന്നി​വ​ർ ഫൈ​ന​ലി​ലെ​ത്തി. ഹീ​റ്റ്സി​ൽ 10.46 സെ​ക്ക​ൻ​ഡി​ൽ ഒ​ന്നാ​മ​നാ​യ മെ​യ്മോ​ൻ സെ​മി ഫൈ​ന​ലി​ൽ 10.46 സെ​ക്ക​ൻ​ഡാ​ക്കി വീ​ണ്ടും മെ​ച്ച​പ്പെ​ടു​ത്തി.|seniour athletic meet.

Read Also:സ്‌പെയിനിന് പുതിയ രാജക്കന്മാർ; ബാഴ്‌സ ലാലീഗയിൽ മുത്തമിടുന്നത് നാല് വർഷത്തിന് ശേഷം

വ​നി​ത​ക​ളു​ടെ 100 മീ​റ്റ​റി​ൽ പി.​ഡി. അ​ഞ്ജ​ലി, വി.​കെ. ശാ​ലി​നി, പു​രു​ഷ 1500 മീ​റ്റ​റി​ൽ സ​ൽ​മാ​ൻ ഫാ​റൂ​ഖ് തു​ട​ങ്ങി​യ കേ​ര​ള താ​ര​ങ്ങ​ൾ പു​റ​ത്താ​യി. 10,000 മീ​റ്റ​ർ ഓ​ട്ട​ത്തോ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. പു​രു​ഷ​ന്മാ​രി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ന്റെ ഗു​ൽ​വീ​ർ സി​ങ് (29.05:90 മി​നി​റ്റ്) സ്വ​ർ​ണം നേ​ടി ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് ടി​ക്ക​റ്റെ​ടു​ത്തു.

യു.​പി​യു​ടെ​ത​ന്നെ അ​ഭി​ഷേ​ക് പാ​ൽ വെ​ള്ളി​യും ഡ​ൽ​ഹി​യു​ടെ രോ​ഹി​ത് കു​മാ​ർ വെ​ങ്ക​ല​വും ക​ര​സ്ഥ​മാ​ക്കി. ഇ​വ​രു​ൾ​പ്പെ​ടെ 11 താ​ര​ങ്ങ​ൾ ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ് യോ​ഗ്യ​ത മാ​ർ​ക്കാ​യ 29.30 മി​നി​റ്റി​നേ​ക്കാ​ൾ മെ​ച്ച​പ്പെ​ട്ട സ​മ​യ​ത്ത് ഫി​നി​ഷ് ചെ​യ്തു.

വ​നി​ത​ക​ളി​ൽ മ​ഹാ​രാ​ഷ്ട്ര​യു​ടെ സ​ഞ്ജീ​വ​നി യാ​ദ​വി​നാ​ണ് (33.32:73) ഒ​ന്നാം സ്ഥാ​നം. യു.​പി​യു​ടെ ക​വി​ത യാ​ദ​വ് വെ​ള്ളി​യും ഹി​മാ​ച​ൽ​പ്ര​ദേ​ശി​ന്റെ സീ​മ വെ​ങ്ക​ല​വും നേ​ടി.വ​നി​ത ഹാ​മ​ർ​ത്രോ​യി​ൽ യു.​പി​യു​ടെ താ​നി​യ ചൗ​ധ​രി​ക്കാ​ണ് (60.54 മീ​റ്റ​ർ) സ്വ​ർ​ണം. യു.​പി​യു​ടെ​ത​ന്നെ സ​രി​ത സി​ങ് വെ​ള്ളി​യും പ​ഞ്ചാ​ബു​കാ​രി മ​ൻ​പ്രീ​ത് കൗ​ർ വെ​ങ്ക​ല​വും കൈ​ക്ക​ലാ​ക്കി. പു​രു​ഷ​ന്മാ​രു​ടെ 3000 മീ​റ്റ​ർ സ്റ്റീ​പ്പ്ൾ​ചേ​സി​ൽ യു.​പി താ​രം മു​ഹ​മ്മ​ദ് നൂ​ർ ഹ​സ​ൻ (8:30.56 മി.) ​ഒ​ന്നാം സ്ഥാ​ന​വും ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ് യോ​ഗ്യ​ത​യും നേ​ടി.

മ​ധ്യ​പ്ര​ദേ​ശി​ന്റെ വി​ക്രം സി​ങ് വെ​ള്ളി​യും ഡ​ൽ​ഹി​യു​ടെ സു​ശീ​ൽ​കു​മാ​ർ വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ കേ​ര​ള​ത്തി​ന്റെ പോ​ൾ ജെ. ​മാ​ത്യു അ​ഞ്ചാ​മ​നാ​യി. വ​നി​ത​ക​ളി​ൽ ഹ​രി​യാ​ന​യു​ടെ പ​രി​തി ലം​ബ​ക്കാ​ണ് (9:47.78 മി.) ​സ്വ​ർ​ണം. പ​രി​തി​ക്ക് ഏ​ഷ്യ​ൻ യോ​ഗ്യ​ത​യും ല​ഭി​ച്ചു. ഗു​ജ​റാ​ത്തി​ന്റെ ഭാ​ഗ്യ​ശ്രീ വെ​ള്ളി​യും മ​ഹാ​രാ​ഷ്ട്ര​യു​ടെ കോ​മ​ൾ ച​ന്ദ്രി​ക വെ​ങ്ക​ല​വും കൈ​ക്ക​ലാ​ക്കി.|seniour athletic meet.

Leave a Reply

Your email address will not be published. Required fields are marked *