കേരളം വിട്ട കിറ്റക്സിന് 197% ഓഹരി വര്‍ധന; വരുമാനം 1000 കോടിയിലേക്ക്
മൂന്നുവർഷം മുൻപാണ് മലയാളികളോട് ക്ഷമയും ചോദിച്ച് 3500 കോടി രൂപയുടെ നിക്ഷേപപദ്ധതികളും പിൻവലിച്ച്, കിറ്റെക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സാബു എം. ജേക്കബ് തെലങ്കാനയിലേക്ക് പറന്നത്. 2020ലെ ‘അസെൻഡ് കേരള’ നിക്ഷേപക സംഗമത്തിൽ കേരള സർക്കാരുമായി ഒപ്പുവച്ച കരാറിൽ നിന്ന് പിന്മാറിക്കൊണ്ടായിരുന്നു ആ യാത്ര. ഏകദേശം 20,000 പേർക്ക് പേർക്ക് തൊഴിൽ ലഭിക്കുന്ന അപ്പാരൽ പാർക്കും തിരുവനന്തപുരം, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിലായി ഏകദേശം 5000 പേർക്കുവീതം തൊഴിൽ കിട്ടുന്ന വ്യവസായ പാർക്ക് പദ്ധതികളും അതുവഴി കേരളത്തിന് നഷ്ടമായി. അതേസമയം, തെലങ്കാനയിലേക്കുള്ള പ്രവേശനം കമ്പനിക്ക് വൻ നേട്ടമായെന്ന് പറയുകയാണ് സാബു ജേക്കബ്. 3500 കോടി രൂപ നിക്ഷേപത്തോടെ തെലങ്കാനയിൽ സജ്ജമാക്കിയ ഫാക്ടറിയുടെ ഒന്നാംഘട്ടം ജനുവരി മധ്യത്തോടെ പ്രവർത്തനം ആരംഭിക്കും.