‘ഇന്ത്യക്കെതിരായ പരമ്പരയിൽ ബാസ്ബോളായിരിക്കില്ല തന്ത്രം’; മുന്നറിയിപ്പുമായി ഇംഗ്ലീഷ് പരിശീലകൻ മക്കല്ലം

''കരുതലോടെയാകും ഞങ്ങൾ ഇന്ത്യയെ നേരിടുക. ടെസ്റ്റ് ക്രിക്കറ്റിലെ പതിവ് ശൈലിയായ ബാസ്‌ബോളായിരിക്കില്ല ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ തന്ത്രം'' -ഇംഗ്ലണ്ട് മുഖ്യ പരിശീലകൻ ബ്രെണ്ടൻ മക്കല്ലത്തിന്റെ വാക്കുകളാണിത്. നിലവിലെ ട്വന്റി 20 ചാമ്പ്യൻമാരായ ഇന്ത്യയെ നേരിടാനൊരുങ്ങുന്നത് വ്യക്തമായ പ്ലാനോടെയാണെന്ന് മുൻ കിവീസ് താരം പറയാതെ പറയുകയായിരുന്നു. ടെസ്റ്റിൽ നിന്ന് ഏകദിന-ടി20 പരിശീലക സ്ഥാനത്തേക്ക് കൂടി അവരോധിക്കപ്പെട്ട മക്കല്ലത്തിന് ഇന്ത്യക്കെതിരായ പരമ്പര ഏറെ നിർണായകമാണ്. ചെറിയ ഇടവേളക്ക് ശേഷമാണ് ഇന്ത്യ വീണ്ടുമൊരു ടി20 പരമ്പരക്കൊരുങ്ങുന്നത്. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ നവംബർ 15നാണ് സൂര്യകുമാറും സംഘവും അവസാനമായി കളത്തിലിറങ്ങിയത്. സഞ്ജു സാംസണിന്റേയും തിലക് വർമയുടേയും സെഞ്ച്വറി കരുത്തിൽ 20 ഓവറിൽ ഇന്ത്യ ഉയർത്തിയ 283 എന്ന പടുകൂറ്റൻ ടോട്ടൽ മാസങ്ങൾക്കിപ്പുറവും ആരാധകരുടെ മനസിൽ മിന്നിമായുന്നുണ്ടാകും. അന്ന് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര 3-1നാണ് ഇന്ത്യ സ്വന്തമാക്കിയത്. പ്രോട്ടീസ് മണ്ണിൽ നിർത്തിയിടത്ത് നിന്ന് വീണ്ടുമൊരു ഹെവി വെയിറ്റ് പരമ്പര... പുതുവർഷത്തിലെ ആദ്യജയം ലക്ഷ്യമിട്ടാണ് ഇന്ത്യ നാളെ വൈകീട്ട് ഏഴിന് ഈഡൻ ഗാർഡനിൽ ഇറങ്ങുന്നത്. ഹോമിലും എവേയിലും ടെസ്റ്റ് ക്രിക്കറ്റിൽ തിരിച്ചടി നേരിടുമ്പോഴും പോയവർഷം ഇന്ത്യക്ക് കോൺഫിഡൻസ് നൽകിയത് ടി20 ക്രിക്കറ്റിലെ അപരാജിതകുതിപ്പായിരുന്നു. ടെസ്റ്റിൽ പരാജയപ്പെടുമ്പോഴും പരിശീലക റോളിൽ ഗംഭീറിന് ടി20യിൽ മികച്ച റെക്കോർഡാണുണ്ടായത്. സൂര്യ-ഗംഭീർ കോംബോ കളിക്കളത്തിൽ ഫലപ്രദമായി നടപ്പിലാക്കാനുമായി. ലോകകപ്പ് കിരീടധാരണത്തിന് ശേഷം ടി20യിൽ ഒരു പരമ്പര പോലും ഇന്ത്യ ഇതുവരെ കൈവിട്ടിട്ടില്ല. വിജയയാത്ര തുടരുകയെലന്ന ലക്ഷ്യവുമായാണ് ഇന്ത്യ ജോസ് ബട്‌ലറിനേയും സംഘത്തേയും നേരിടാനൊരുങ്ങുന്നത്. 2022ൽ ഇരുടീമുകളും ടി20 പരമ്പരയിൽ ഏറ്റുമുട്ടിയപ്പോൾ ജയം ഇന്ത്യക്കൊപ്പമായിരുന്നു. ഏറ്റവുമൊടുവിൽ നേർക്കുനേർ വന്നത് കഴിഞ്ഞ ടി20 ലോകകപ്പ് സെമി ഫൈനലിൽ. അക്‌സർ പട്ടേലിന്റേയും രോഹിത് ശർമയുടേയും സൂര്യകുമാർ യാദവിന്റേയും മികവിൽ ഇന്ത്യക്ക് 68 റൺസിനാണ് ത്രീലയൺസെ അന്ന് തകർത്തുവിട്ടത്. എന്നാൽ 2025ൽ ഈഡൻ ഗാർഡനിലെത്തി നിൽക്കുമ്പോൾ ഇംഗ്ലണ്ട് ടീമിൽ അടിമുടി മാറ്റമാണുണ്ടായത്. ക്യാപ്റ്റൻ സ്ഥാനത്ത് ജോസ് ബട്‌ലർ തുടരുമ്പോഴും മധ്യനിരയിലടക്കം നിർണായക മാറ്റങ്ങൾ. 21 കാരൻ വെടിക്കെട്ട് ബാറ്റർ ജേക്കബ് ബേഥൽ, ടെസ്റ്റിൽ മികച്ച ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന ഹാരി ബ്രൂക്ക്, ടി20 റാങ്കിങിൽ രണ്ടാംസ്ഥാനത്തുള്ള ഫിൽ സാൾട്ട്, ബെൻ ഡക്കറ്റ്, ലിയാം ലിവിങ്സ്റ്റൺ തുടങ്ങി വിവിധ ഫ്രാഞ്ചൈസി ലീഗുകളിലടക്കം തിളങ്ങിയ താരങ്ങൾ. ഇതിന് പുറമെ ഇന്ത്യൻ ബൗളർമാരെ മികച്ചരീതിയിയിൽ ഡീൽ ചെയ്ത് പരിജയമുള്ള ക്യാപ്റ്റൻ ജോസ് ബട്‌ലർ കൂടി ചേരുന്നതോടെ ഇംഗ്ലണ്ട് ബാറ്റിങ് ശക്തമാകുമെന്നുറപ്പ്. പേസ് ആക്രമണത്തിന് മൂർച്ചകൂട്ടാൻ മാർക്ക് വുഡ്, ജോഫ്രാ ആർചർ. പരിക്ക് മാറി ടീമിലേക്ക് മടങ്ങിയത്തെിയ ഇരുവരും ഫോമിലേക്കുയർന്നാൽ സന്ദർശകർക്ക് കാര്യങ്ങൾ എളുപ്പമാകും. ബാറ്റിങിലും ബൗളിങിലും ഒരേപോലെ ആശ്രയിക്കാവുന്ന ഗസ് അറ്റ്കിൻസൻ. സ്പിൻബൗളിങിൽ ഇന്ത്യൻ കണ്ടീഷൻ നന്നായി അറിയുന്ന പരിചയസമ്പന്നനായ ആദിൽ റഷീദ്. നവംബറിൽ അവസാനം കളിച്ച ടി20യിൽ വെസ്റ്റിൻഡീസിനെ 3-1ന് കീഴടക്കിയെത്തുന്നതും ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകുന്നു. ഒരു വർഷത്തെ ഇടവേളക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ്. ചെറിയ ഇടവേളക്ക് ശേഷം ടി20 ക്രിക്കറ്റിൽ ഇന്ത്യ ഇറങ്ങുമ്പോൾ ഹൈലൈറ്റ് സീനിയർ പേസറുടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവാണ്. വിസ്‌ഫോടന ബാറ്റിങുമായി മലയാളി താരം സഞ്ജു സാംസണും തിലക് വർമയും നൽകുന്ന സ്വപ്നതുടക്കം. സ്വതസിദ്ധമായ ശൈലിയിൽ സ്‌കൈയുടെ നിറഞ്ഞാട്ടം, മധ്യനിരയിൽ ഹാർദികിന്റേയും നിതീഷ്‌കുമാർ റെഡിയുടേയും ബിറ്റ് ഹിറ്റുകൾ. ബാറ്റിങിലും ബൗളിങിരും ഒരേപോലെ കോൺഡ്രിബ്യൂട്ട് ചെയ്യാൻ അക്‌സർ പട്ടേൽ, ഫിനിഷറുടെ റോളിൽ റിങ്കുസിങ് കൂടി ഫോമിലേക്കെത്തിയാൽ നിലവിലുള്ള ടി20 റെക്കോർഡ് സ്‌കോർ മറികടക്കുക പോലും ഇന്ത്യക്ക് മുന്നിൽ അസാധ്യമാകില്ല. ബൗളിങിൽ ഷമിക്കൊപ്പം ടി20 സ്‌പെഷ്യലിസ്റ്റ് ബൗളർ അർഷ്ദീപും ഹർഷിദ് റാണയും കൂടി ചേരുന്നതോടെ പവർപ്ലെയിലടക്കം ഇംഗ്ലണ്ടിന് വെല്ലുവിളിയാകും. മധ്യഓവറുകളിൽ സ്‌കോറിംഗ് വേഗം കുറക്കാനും ബ്രേക്ക് ത്രൂ വിക്കറ്റുകൾ നേടിയെടുക്കാനും വരുൺ ചക്രവർത്തിയും രവി ബിഷ്‌ണോയിയും. സ്പിന്നിനെ തുണക്കുന്ന ഇന്ത്യൻ സാഹചര്യത്തിൽ ഏറ്റവും ഫലപ്രദമായ രണ്ട് താരങ്ങൾ. ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷന് പിന്നാലെ സമൂഹമാധ്യമങ്ങളിലടക്കം ഉടലെടുത്ത ആഭ്യന്തര പ്രശ്‌നങ്ങൾ, സെലക്ഷനിൽ ഗംഭീർ-രോഹിത് അഭിപ്രായ ഭിന്നതയുണ്ടായെന്ന വാർത്തകൾ. ടെസ്റ്റ് ക്രിക്കറ്റിലെ മോശം ഫോമിനെ തുടർന്ന് പതിറ്റാണ്ടിന് ശേഷം രഞ്ജി ട്രോഫി കളിക്കാൻ തയാറെടുക്കുന്ന സീനിയർ താരങ്ങൾ, കുടുംബത്തെ ഒപ്പംകൂട്ടുന്നതിലടക്കം കർശന നിയന്ത്രണവുമായി കളിക്കാരിൽ പിടിമുറുക്കി ബിസിസിഐ നയസമീപനം.... കലങ്ങിമറിയുന്ന അന്തരീക്ഷത്തിലാണ് ടീം ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്നത്. ടീമിലും ഡ്രസിങ് റൂമിലും പടരുന്ന കറുത്തപുകമാറി അന്തരീക്ഷം തെളിയാൻ വിജയമല്ലാതെ മറ്റൊരു സോല്യൂഷനില്ല. പുതുവർഷത്തിൽ നന്നായി തുടങ്ങണം. വരാനിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിലേക്ക് ഇന്ധനം നിറക്കണം. കൊൽക്കത്തയിലെ ഈഡൻ ഗാർഡനിലെ ഫ്‌ളഡ്‌ലൈറ്റിന് താഴെ സൂര്യകുമാർ യാദവും ടീം ഇന്ത്യയും തിളങ്ങട്ടെ...

”കരുതലോടെയാകും ഞങ്ങൾ ഇന്ത്യയെ നേരിടുക. ടെസ്റ്റ് ക്രിക്കറ്റിലെ പതിവ് ശൈലിയായ ബാസ്‌ബോളായിരിക്കില്ല ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ തന്ത്രം” -ഇംഗ്ലണ്ട് മുഖ്യ പരിശീലകൻ ബ്രെണ്ടൻ മക്കല്ലത്തിന്റെ വാക്കുകളാണിത്. നിലവിലെ ട്വന്റി 20 ചാമ്പ്യൻമാരായ ഇന്ത്യയെ നേരിടാനൊരുങ്ങുന്നത് വ്യക്തമായ പ്ലാനോടെയാണെന്ന് മുൻ കിവീസ് താരം പറയാതെ പറയുകയായിരുന്നു. ടെസ്റ്റിൽ നിന്ന് ഏകദിന-ടി20 പരിശീലക സ്ഥാനത്തേക്ക് കൂടി അവരോധിക്കപ്പെട്ട മക്കല്ലത്തിന് ഇന്ത്യക്കെതിരായ പരമ്പര ഏറെ നിർണായകമാണ്.Baseball

ചെറിയ ഇടവേളക്ക് ശേഷമാണ് ഇന്ത്യ വീണ്ടുമൊരു ടി20 പരമ്പരക്കൊരുങ്ങുന്നത്. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ നവംബർ 15നാണ് സൂര്യകുമാറും സംഘവും അവസാനമായി കളത്തിലിറങ്ങിയത്. സഞ്ജു സാംസണിന്റേയും തിലക് വർമയുടേയും സെഞ്ച്വറി കരുത്തിൽ 20 ഓവറിൽ ഇന്ത്യ ഉയർത്തിയ 283 എന്ന പടുകൂറ്റൻ ടോട്ടൽ മാസങ്ങൾക്കിപ്പുറവും ആരാധകരുടെ മനസിൽ മിന്നിമായുന്നുണ്ടാകും. അന്ന് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര 3-1നാണ് ഇന്ത്യ സ്വന്തമാക്കിയത്. പ്രോട്ടീസ് മണ്ണിൽ നിർത്തിയിടത്ത് നിന്ന് വീണ്ടുമൊരു ഹെവി വെയിറ്റ് പരമ്പര… പുതുവർഷത്തിലെ ആദ്യജയം ലക്ഷ്യമിട്ടാണ് ഇന്ത്യ നാളെ വൈകീട്ട് ഏഴിന് ഈഡൻ ഗാർഡനിൽ ഇറങ്ങുന്നത്.

ഹോമിലും എവേയിലും ടെസ്റ്റ് ക്രിക്കറ്റിൽ തിരിച്ചടി നേരിടുമ്പോഴും പോയവർഷം ഇന്ത്യക്ക് കോൺഫിഡൻസ് നൽകിയത് ടി20 ക്രിക്കറ്റിലെ അപരാജിതകുതിപ്പായിരുന്നു. ടെസ്റ്റിൽ പരാജയപ്പെടുമ്പോഴും പരിശീലക റോളിൽ ഗംഭീറിന് ടി20യിൽ മികച്ച റെക്കോർഡാണുണ്ടായത്. സൂര്യ-ഗംഭീർ കോംബോ കളിക്കളത്തിൽ ഫലപ്രദമായി നടപ്പിലാക്കാനുമായി. ലോകകപ്പ് കിരീടധാരണത്തിന് ശേഷം ടി20യിൽ ഒരു പരമ്പര പോലും ഇന്ത്യ ഇതുവരെ കൈവിട്ടിട്ടില്ല. വിജയയാത്ര തുടരുകയെലന്ന ലക്ഷ്യവുമായാണ് ഇന്ത്യ ജോസ് ബട്‌ലറിനേയും സംഘത്തേയും നേരിടാനൊരുങ്ങുന്നത്. 2022ൽ ഇരുടീമുകളും ടി20 പരമ്പരയിൽ ഏറ്റുമുട്ടിയപ്പോൾ ജയം ഇന്ത്യക്കൊപ്പമായിരുന്നു. ഏറ്റവുമൊടുവിൽ നേർക്കുനേർ വന്നത് കഴിഞ്ഞ ടി20 ലോകകപ്പ് സെമി ഫൈനലിൽ. അക്‌സർ പട്ടേലിന്റേയും രോഹിത് ശർമയുടേയും സൂര്യകുമാർ യാദവിന്റേയും മികവിൽ ഇന്ത്യക്ക് 68 റൺസിനാണ് ത്രീലയൺസെ അന്ന് തകർത്തുവിട്ടത്.

എന്നാൽ 2025ൽ ഈഡൻ ഗാർഡനിലെത്തി നിൽക്കുമ്പോൾ ഇംഗ്ലണ്ട് ടീമിൽ അടിമുടി മാറ്റമാണുണ്ടായത്. ക്യാപ്റ്റൻ സ്ഥാനത്ത് ജോസ് ബട്‌ലർ തുടരുമ്പോഴും മധ്യനിരയിലടക്കം നിർണായക മാറ്റങ്ങൾ. 21 കാരൻ വെടിക്കെട്ട് ബാറ്റർ ജേക്കബ് ബേഥൽ, ടെസ്റ്റിൽ മികച്ച ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന ഹാരി ബ്രൂക്ക്, ടി20 റാങ്കിങിൽ രണ്ടാംസ്ഥാനത്തുള്ള ഫിൽ സാൾട്ട്, ബെൻ ഡക്കറ്റ്, ലിയാം ലിവിങ്സ്റ്റൺ തുടങ്ങി വിവിധ ഫ്രാഞ്ചൈസി ലീഗുകളിലടക്കം തിളങ്ങിയ താരങ്ങൾ. ഇതിന് പുറമെ ഇന്ത്യൻ ബൗളർമാരെ മികച്ചരീതിയിയിൽ ഡീൽ ചെയ്ത് പരിജയമുള്ള ക്യാപ്റ്റൻ ജോസ് ബട്‌ലർ കൂടി ചേരുന്നതോടെ ഇംഗ്ലണ്ട് ബാറ്റിങ് ശക്തമാകുമെന്നുറപ്പ്. പേസ് ആക്രമണത്തിന് മൂർച്ചകൂട്ടാൻ മാർക്ക് വുഡ്, ജോഫ്രാ ആർചർ. പരിക്ക് മാറി ടീമിലേക്ക് മടങ്ങിയത്തെിയ ഇരുവരും ഫോമിലേക്കുയർന്നാൽ സന്ദർശകർക്ക് കാര്യങ്ങൾ എളുപ്പമാകും.

ബാറ്റിങിലും ബൗളിങിലും ഒരേപോലെ ആശ്രയിക്കാവുന്ന ഗസ് അറ്റ്കിൻസൻ. സ്പിൻബൗളിങിൽ ഇന്ത്യൻ കണ്ടീഷൻ നന്നായി അറിയുന്ന പരിചയസമ്പന്നനായ ആദിൽ റഷീദ്. നവംബറിൽ അവസാനം കളിച്ച ടി20യിൽ വെസ്റ്റിൻഡീസിനെ 3-1ന് കീഴടക്കിയെത്തുന്നതും ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകുന്നു. ഒരു വർഷത്തെ ഇടവേളക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ്. ചെറിയ ഇടവേളക്ക് ശേഷം ടി20 ക്രിക്കറ്റിൽ ഇന്ത്യ ഇറങ്ങുമ്പോൾ ഹൈലൈറ്റ് സീനിയർ പേസറുടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവാണ്.

വിസ്‌ഫോടന ബാറ്റിങുമായി മലയാളി താരം സഞ്ജു സാംസണും തിലക് വർമയും നൽകുന്ന സ്വപ്നതുടക്കം. സ്വതസിദ്ധമായ ശൈലിയിൽ സ്‌കൈയുടെ നിറഞ്ഞാട്ടം, മധ്യനിരയിൽ ഹാർദികിന്റേയും നിതീഷ്‌കുമാർ റെഡിയുടേയും ബിറ്റ് ഹിറ്റുകൾ. ബാറ്റിങിലും ബൗളിങിരും ഒരേപോലെ കോൺഡ്രിബ്യൂട്ട് ചെയ്യാൻ അക്‌സർ പട്ടേൽ, ഫിനിഷറുടെ റോളിൽ റിങ്കുസിങ് കൂടി ഫോമിലേക്കെത്തിയാൽ നിലവിലുള്ള ടി20 റെക്കോർഡ് സ്‌കോർ മറികടക്കുക പോലും ഇന്ത്യക്ക് മുന്നിൽ അസാധ്യമാകില്ല. ബൗളിങിൽ ഷമിക്കൊപ്പം ടി20 സ്‌പെഷ്യലിസ്റ്റ് ബൗളർ അർഷ്ദീപും ഹർഷിദ് റാണയും കൂടി ചേരുന്നതോടെ പവർപ്ലെയിലടക്കം ഇംഗ്ലണ്ടിന് വെല്ലുവിളിയാകും. മധ്യഓവറുകളിൽ സ്‌കോറിംഗ് വേഗം കുറക്കാനും ബ്രേക്ക് ത്രൂ വിക്കറ്റുകൾ നേടിയെടുക്കാനും വരുൺ ചക്രവർത്തിയും രവി ബിഷ്‌ണോയിയും. സ്പിന്നിനെ തുണക്കുന്ന ഇന്ത്യൻ സാഹചര്യത്തിൽ ഏറ്റവും ഫലപ്രദമായ രണ്ട് താരങ്ങൾ.

ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷന് പിന്നാലെ സമൂഹമാധ്യമങ്ങളിലടക്കം ഉടലെടുത്ത ആഭ്യന്തര പ്രശ്‌നങ്ങൾ, സെലക്ഷനിൽ ഗംഭീർ-രോഹിത് അഭിപ്രായ ഭിന്നതയുണ്ടായെന്ന വാർത്തകൾ. ടെസ്റ്റ് ക്രിക്കറ്റിലെ മോശം ഫോമിനെ തുടർന്ന് പതിറ്റാണ്ടിന് ശേഷം രഞ്ജി ട്രോഫി കളിക്കാൻ തയാറെടുക്കുന്ന സീനിയർ താരങ്ങൾ, കുടുംബത്തെ ഒപ്പംകൂട്ടുന്നതിലടക്കം കർശന നിയന്ത്രണവുമായി കളിക്കാരിൽ പിടിമുറുക്കി ബിസിസിഐ നയസമീപനം…. കലങ്ങിമറിയുന്ന അന്തരീക്ഷത്തിലാണ് ടീം ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്നത്. ടീമിലും ഡ്രസിങ് റൂമിലും പടരുന്ന കറുത്തപുകമാറി അന്തരീക്ഷം തെളിയാൻ വിജയമല്ലാതെ മറ്റൊരു സോല്യൂഷനില്ല. പുതുവർഷത്തിൽ നന്നായി തുടങ്ങണം. വരാനിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിലേക്ക് ഇന്ധനം നിറക്കണം. കൊൽക്കത്തയിലെ ഈഡൻ ഗാർഡനിലെ ഫ്‌ളഡ്‌ലൈറ്റിന് താഴെ സൂര്യകുമാർ യാദവും ടീം ഇന്ത്യയും തിളങ്ങട്ടെ…

Leave a Reply

Your email address will not be published. Required fields are marked *