‘വഖഫ് ബില്ലിൽ കേന്ദ്രസർക്കാർ തിടുക്കം കാട്ടുന്നത് ഡൽഹി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്’; ഹാരിസ് ബീരാൻ എംപി
ന്യൂഡൽഹി: വഖഫ് ബില്ലിൽ കേന്ദ്രസർക്കാർ തിടുക്കം കാട്ടുന്നത് ഡൽഹി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് ഹാരിസ് ബീരാൻ എംപി. മതധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഹാരിസ് ബീരാൻ മീഡിയവണിനോട് പറഞ്ഞു.Harris Beeran MP
‘തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ട്രാക്ക് ബിജെപി മാറ്റുകയാണ്. പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ യോഗി ആദിത്യനാഥ് എത്തി. കുംഭമേളയും വഖഫ് ബില്ലുമെല്ലാം തെരഞ്ഞെടുപ്പിനായി ബിജെപി ഉപയോഗിക്കുന്നു. മതധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നത്’ -ഹാരിസ് ബീരാൻ പറഞ്ഞു.