തീപ്പെട്ടി നൽകിയില്ല; വയോധികനെ കല്ലുകൊണ്ട് മുഖത്തടിച്ചു

Elderly man hit with stone in face for not giving him matches

തിരുവനന്തപുരം: തീപ്പെട്ടി നൽകാത്തതിനെ തുടർന്ന് വയോധികനെ കല്ലുകൊണ്ടടിച്ച് പരിക്കേൽപ്പിച്ചു. വെള്ളൂർ സ്വദേശി അശോകനാണ് മർദനമേറ്റത്.

മംഗലപുരം സ്വദേശി കൊച്ചുമോനാണ് ആക്രമിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. കല്ലുകൊണ്ട് തലയിലും മുഖത്തും ഇടിച്ചു പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ അശോകന്റെ പല്ല് ഇളകിത്തെറിച്ചു. ചെവിക്കും മുഖത്തിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *