സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിയായി എം രാജഗോപാലൻ എംഎൽഎയെ തിരഞ്ഞെടുത്തു
കാസർകോട്: സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിയായി എം.രാജഗോപാൽ എംഎൽഎയെ തെരഞ്ഞെടുത്തു. സിപിഐഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള കാസര്‍കോട് ജില്ലാ സമ്മേളനമാണ് രാജഗോപാലനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.രാജഗോപാലൻ 2016 മുതൽ തൃക്കരിപ്പൂർ എംഎൽഎയാണ്.MLA
ജില്ലാ കമ്മിറ്റിയിൽ 9 പേർ പുതുമുഖങ്ങളാണ്. നിലവിലെ സെക്രട്ടറി എം.വി ബാലകൃഷ്ണൻ ഉൾപ്പെടെ 7 പേരെ ഒഴിവാക്കി. ജില്ലാ കമ്മിറ്റിയിൽ അഞ്ച്പേർ വനിതകളാണ്. പുതിയ കമ്മിറ്റിയിൽ നാല് ഏരിയ സെക്രട്ടറിമാരെയും ഉൾപ്പെടുത്തി. മൂന്ന് ദിവസമായി നീണ്ടുനിന്ന ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനമാകും.