‘സർട്ടിഫിക്കറ്റ് വ്യാജം’: നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് നിഷേധിച്ച് കലിംഗ സർവകലാശാല

തിരുവനന്തപുരം: കേരള പൊലീസ് കാണിച്ച നിഖിലിൻ്റെ സർട്ടിഫിക്കറ്റ് നിഷേധിച്ച് കലിംഗ സർവകലാശാല. സർട്ടിഫിക്കറ്റുകൾ തങ്ങളുടേത് അല്ലെന്ന് കലിംഗ സർവകലാശാല രജിസ്ട്രാർ മീഡിയവണിനോട് പറഞ്ഞു. കേരള പൊലീസ് അന്വേഷണത്തിൽ പൂർണമായും സഹകരിക്കുമെന്നും സർവകലാശാല മറ്റു പരാതികൾ നൽകില്ലെന്നും രജിസ്ട്രാർ ഡോ. സന്ദീപ് ഗാന്ധി മീഡിയവണിനോട് വ്യക്തമാക്കി.

അതേസമയം വ്യാജ സർട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് നിഖിൽ തോമസിനെ എസ്.എഫ്.ഐ. പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. നിഖിൽ സംഘടനയെ തെറ്റിദ്ധരിപ്പിച്ചെന്നും എസ്.എസ്.എഫ്.ഐ. നേതൃത്വം വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. മാഫിയ സംഘത്തിന്റെ സഹായത്തോടെ നിഖിൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നും എസ്.എഫ്.ഐ. പ്രവർത്തകൻ ഒരിക്കലും ചെയ്യരുതാത്ത കാര്യമാണ് നിഖിൽ ചെയ്തതെന്നും എസ്.എഫ്.ഐ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *