‘നിർമാണ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക എത്രയും വേഗം കൊടുത്ത് തീർക്കും’; വി. ശിവന്‍കുട്ടി
കോഴിക്കോട്: നിർമാണ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക എത്രയും വേഗം കൊടുത്ത് തീർക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. രണ്ട് ക്ഷേമനിധികളില്‍ നിന്നായി 250 കോടി കടമായി നിർമാണത്തൊഴിലാളി ക്ഷേമ നിധിക്ക് നല്‍കിയിട്ടുണ്ടെന്നും വൈകാതെ പെന്ഷന് വിതരണം സാധാരണ നിലയിലാകുമെന്നും ശിവന്‍കുട്ടി പറഞ്ഞു. നിർമാണ തൊഴിലാളി ക്ഷേമനിധി 15 മാസമായി കുടിശ്ശികയായെന്ന മീഡിയവണ്‍ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.V. Shivankutty
അതേസമയം നിര്‍മാണ തൊഴിലാളികളുടെ അംഗത്വത്തില്‍ ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നിര്‍മാണ തൊഴിലാളികളല്ലാത്ത പലരും ഇതില്‍ അംഗമാവുകയും ക്ഷേമ പെന്ഷന് വാങ്ങുകയും ചെയ്യുന്നുണ്ടെന്നും ഇത് പരിശോധിക്കാനായി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.