സർക്കാരുമായി ഇടഞ്ഞ് ഗവർണർ; യുജിസി കരട് വിരുദ്ധ കൺവെൻഷനിൽ പങ്കെടുക്കരുതെന്ന് വിസിമാർക്ക് നിർദേശം

UGC

തിരുവനന്തപുരം: യുജിസി കരടിനെതിരായ കൺവെൻഷനിൽ അമർഷം പ്രകടിപ്പിച്ച് ​കേരള ​ഗവർണർ ​രാജേന്ദ്ര ആർലേക്കർ. യുജിസി കരട് വിരുദ്ധ കൺവെൻഷനിൽ പങ്കെടുക്കരുതെന്ന് വിസിമാർക്ക് ഗവർണർ നിർദേശം നൽകി. നാളെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ കൺവെൻഷൻ.UGC

സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ ​ഗവർണർ അമർഷം പ്രകടിപ്പിച്ചു. സർക്കാർ ചെലവിൽ പ്രതിനിധികൾ പങ്കെടുക്കണമെന്ന സർക്കുലർ ചട്ടവിരുദ്ധമെന്ന് രാജ്ഭവൻ പ്രതികരിച്ചു. ​ഗവർണർ മുഖ്യമന്ത്രിയെ നിലപാട് അറിയിച്ചു.

സർക്കുലറിലെ കരടിനെതിരായ പരാമർശം പിൻവലിക്കണമെന്ന് ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാൽ പരാമർശം പിൻവലിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ഇതോടെയാണ് ഗവർണർ വിസി മാർക്ക് നിർദ്ദേശം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *