മെയ്ക് ഇൻ ഇന്ത്യ: ആഫ്രിക്കയിലേക്ക് ലഹരി കടത്ത്
മെയ്ക് ഇൻ ഇന്ത്യ: ആഫ്രിക്കയിലേക്ക് ലഹരി കടത്ത്
രാജ്യത്തിന്റെ ശ്രദ്ധ ആവശ്യപ്പെടുന്ന ഗൗരവപ്പെട്ട ചില വിഷയങ്ങൾ പെട്ടെന്ന് വാർത്തയായി അത്രതന്നെ പെട്ടെന്ന് കാണാതാകുന്നില്ലേ? ഓൺലൈൻ മാധ്യമങ്ങൾ നൽകുന്ന പ്രാധാന്യം പരമ്പര്യ മാധ്യമങ്ങൾ നൽകുന്നില്ല. മധ്യപ്രദേശിൽ ഒരു രാഷ്ട്രീയ നേതാവിനെതിരെ വ്യാജ ആരോപണമുയർന്ന ഉടനെ സർക്കാർ അദ്ദേഹത്തിന്റെ വീട് തകർത്തു. ഇപ്പോൾ കോടതി പറയുന്നു അദ്ദേഹം നിരപരാധിയാണെന്ന്. ദേശീയ മാധ്യമങ്ങളിൽ വരാത്ത, ഒരു ബിബിസി അന്വേഷണ റിപ്പോർട്ട്, ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് നിരോധിത മയക്കുമരുന്നുകൾ കടത്തുന്ന ഗൂഡസംഘത്തെപ്പറ്റിയാണ്. മുംബൈയിലെ ഭരണസ്വാധീനം ഉപയോഗിച്ച് നടത്തുന്ന കള്ള വാണിഭം ഒളികാമറ ഓപ്പറേഷനിലൂടെ ബിബിസി പുറത്തു കൊണ്ട് വന്നിരിക്കുന്നു.Drug
തരൂർ എന്ന താരം…
ശശി തരൂരിന്റെ പ്രസ്താവനകളും മറു പ്രസ്താവനകളും കാർട്ടൂണിസ്റ്റുകളുടെ കണ്ണിലൂടെ…
പാരമ്പര്യ മാധ്യമങ്ങൾ വഴിമാറി; ഡോക്യുമെന്ററികൾ പകരമെത്തി
ഫലസ്തീൻ-ഇസ്രായേൽ വിഷയം മാധ്യമരംഗത്തെ ജീർണതയും മികവും കാണിച്ചു തരുന്നുന്നു. ജേണലിസത്തിലെ കാപട്യം ഒരു വശത്ത്, സമർപ്പണം മറുവശത്ത്. രണ്ടും ഫലസ്തീൻ വിഷയത്തിൽ കാണാം. സത്യം മറച്ചുവെക്കുന്നവരെ കാണാം. സത്യം പറയാനായി ജീവൻ നൽകുന്നവരെ കാണാം. കള്ളവാർത്ത പരത്തുന്നവരെ കാണാം. നേർവാർത്തയെ കള്ളമെന്ന് വിളിക്കുന്നവരെ കാണാം. പാശ്ചാത്യ ലോകത്തെ പാരമ്പര്യ മാധ്യമങ്ങൾ (ലെഗസി മീഡിയ) ഫലസ്തീൻ ശബ്ദങ്ങൾ അടിച്ചമർത്തുകയും മറുപക്ഷം മാത്രം കേൾപ്പിക്കുകയും ചെയ്തപ്പോൾ സ്വതന്ത്ര ഓൺലൈൻ മീഡിയകൾക്കൊപ്പം നേർചിത്രം ലോകത്തിനു വേണ്ടി ശേഖരിച്ച് കാണിക്കുന്നത് അനേകം വാർത്താ ഡോക്യൂമെന്ററികളാണ്.
നിശ്ശബ്ദരാക്കാനുള്ള പല ശ്രമങ്ങളെയും അതിജീവിച്ചാണ് അനേകം പേർ ഡോക്യൂ-ജേണലിസം നടത്തുന്നത്. ഫലസ്തീൻ തടവുക്കാർക്കുള്ള ക്ഷേമ സംഘത്തിലെ ഒരംഗവുമായുള്ള 30 സെക്കൻഡ് അഭിമുഖം ഉൾപ്പെടുത്തിയതിന് ജർമൻ പൊലീസ് ജേണലിസ്റ്റ് ഹിബ ജമാലിന്റെ ഡോക്യുമെന്ററിയുടെ പ്രദർശനം തടഞ്ഞു. ബി.ബി.സിയും കഴിഞ്ഞദിവസം സ്വന്തം ഡോക്യുമെന്ററി സെൻസർ ചെയ്തു. ഇസ്രായേലി സംഹാരത്തിനിടയിൽ ഫലസ്തീനിലെ ബാല- കൗമാരപ്രായക്കാർ എങ്ങനെ അതിജീവിക്കുന്നു എന്നതാണ് ആ ഡോക്യുമെന്ററിയുടെ ഉള്ളടക്കം. അൽജസീറയുടെ ഫാക്ട്ചെക്ക് ഡോക്യുമെന്ററി, യൂനിസ് തിറാവിയുടെ The Ghost Unit (സൈന്യത്തിൽപെടാത്ത ഇസ്രായേലി കൊലയാളി സംഘങ്ങളെപ്പറ്റിയാണിത്), ഇസ്രായേലി യുദ്ധക്കുറ്റങ്ങളെപ്പറ്റി ഹിന്ദ് റജബ് ഫൗണ്ടേഷൻ തയാറാക്കിയ വീഡിയോ സമാഹാരം, ഓസ്കർ നോമിനേഷൻ വരെ നേടിയിട്ടും അമേരിക്കയിൽ പ്രദർശനശാലകൾ കിട്ടാത്ത No Other Land തുടങ്ങി അനേകം ദൃശ്യ രേഖകൾ ഒരു ജനസൈഡിന്റെ നേർ സാക്ഷ്യങ്ങളാകുന്നു. അടിച്ചമർത്തപ്പെടുന്നവരുടെ ശബ്ദവും അടിച്ചമർത്തപ്പെടുമ്പോൾ ആ ശബ്ദം ഉച്ചത്തിൽ കേൾപ്പിക്കുന്ന ഏതാനും ഡോക്യുമെന്ററികളെപ്പറ്റി–