ഹൈബ്രിഡ് കഞ്ചാവുമായി ‘ആവേശം’ സിനിമയുടെ മേക്കപ്പ്മാന് പിടിയില്‍
ഇടുക്കി: മൂലമറ്റത്ത് ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ മേക്കപ്പ് മാൻ പിടിയിൽ. RG വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനാണ് പിടിയിലായത്. 45 ഗ്രാം വീര്യമേറിയ ഹൈബ്രിഡ് കഞ്ചാവും കണ്ടെടുത്തു. ‘ആവേശം’,’പൈങ്കിളി’,’സൂക്ഷ്മദര്‍ശിനി’,’രോമാഞ്ചം’ തുടങ്ങിയ സിനിമകളിൽ ജോലി ചെയ്തിട്ടുണ്ട്.cannabis
ഇടുക്കി മൂലമറ്റത്ത് എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. വാഗമണ്ണില്‍ പുതിയ സിനിമയുടെ സെറ്റിലേക്ക് പോകുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് യൂബര്‍ ടാക്സിയിലെത്തിയ രഞ്ജിത്ത് ഗോപിനാഥനെ പിടികൂടുന്നത്. ഇയാളെ എക്സൈസ് ചോദ്യം ചെയ്തു വരികയാണ്.
അതേസമയം, കൊല്ലം ഇരവിപുരം വഞ്ചിക്കോവിലിൽ 50 ചാക്ക് നിരോധിത ലഹരി വസ്തുക്കൾ പൊലീസ് പിടികൂടി.വാടകയ്ക്ക് എടുത്ത കടമുറിയിലാണ് ഇവ സൂക്ഷിച്ചിരുന്നത്. പ്രതിയായ വഞ്ചിക്കോവിൽ സ്വദേശി ദീപു ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
കർണാടകയിൽ നിന്ന് കടത്താൻ ശ്രമിച്ച ഹാഷിഷ് ഓയിലും കഞ്ചാവും മുത്തങ്ങയിൽ വാഹന പരിശോധനക്കിടെ പിടികൂടി.17.03 ഗ്രാം ഹാഷിഷ് ഓയിലും, 7.16 ഗ്രാം കഞ്ചാവും പിടികൂടിയത്.ബംഗളൂരു സ്വദേശികളായ എ.എൻ. തരുൺ, ഡാനിഷ് ഹോമിയാർ, സദാനന്ദ നഗർ, നൈനാൻ അബ്രഹാം, കോഴിക്കോട് സ്വദേശി നിഷാന്ത് നന്ദഗോപാൽ എന്നിവരാണ് പിടിയിലായത് .
തിരുവല്ലയിൽ മകനെ ലഹരി വിൽപ്പനയ്ക്ക് അയച്ച അച്ഛനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. കുട്ടിയെ ലഹരിക്കടത്തിനുപയോഗിച്ചത് തന്നെയാണെന്നഅമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. എംഡിഎംഎ ചെറുകവറുകളിലാക്കി പത്തു വയസുകാരനായ മകന്റെ ദേഹത്ത് സെല്ലോ ടേപ്പ് കൊണ്ട് ഒട്ടിച്ചായിരുന്നു ഇയാൾ വിൽപ്പന നടത്തിയത്.