‘ഈ വർഷം ഒമാനികൾക്കായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും’; തൊഴിൽ മന്ത്രി മഹദ് ബിൻ സഈദ്

Mahad bin Saeed

മസ്‌കത്ത്: ഈ വർഷം ഒമാനികൾക്കായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രി മഹദ് ബിൻ സഈദ് ബിൻ അലി ബാവൈൻ. സർക്കാർ മേഖലയിൽ 10,000 തൊഴിലവസരങ്ങൾ ഉൾപ്പെടെ 45,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു. മന്ത്രാലയം സംഘടിപ്പിച്ച വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024 ൽ ഒമാനികളുടെ സേവനങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ അഭ്യർത്ഥനകൾ മാത്രമാണ് ഉണ്ടായതെന്ന് അദ്ദഹം കൂട്ടിച്ചേർത്തു. Mahad bin Saeed

ഒമാനികളുടെ സേവനങ്ങൾ അവസാനിപ്പിക്കാൻ ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ച വർഷം 2020 ആയിരുന്നു. എന്നാൽ 2024ൽ ഇത് ഏറ്റവും കുറഞ്ഞ വർഷമായി മാറി. തൊഴിൽ ചർച്ചകൾക്കും സാമ്പത്തിക സമിതിക്കും സമർപ്പിച്ച അപേക്ഷകളുടെ എണ്ണം 231 ആണെന്നും മന്ത്രി പറഞ്ഞു. 5,402 അഭ്യർത്ഥനകൾ ഒമാനി തൊഴിലാളികളുടെ സേവനം പിരിച്ചുവിടാൻ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളാണ് നടത്തിയത്. എന്നിരുന്നാലും, ഈ അഭ്യർത്ഥനകളിൽ 87 എണ്ണം മാത്രമേ കമ്മിറ്റി അംഗീകരിച്ചുള്ളൂ. ഇതിൽ 4,892 ഒമാനി ജീവനക്കാരെ നിലനിർത്തുകയും ചെയ്തു. സുതാര്യത വർധിപ്പിക്കുന്നതിനും, തൊഴിൽ സുരക്ഷ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ മേൽനോട്ടം ഉറപ്പാക്കിക്കൊണ്ട്, പിരിച്ചുവിടൽ അഭ്യർത്ഥനകൾ നിരീക്ഷിക്കുന്നതിനായി ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം സ്ഥാപിച്ചതായും മന്ത്രി പരാമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *