വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം: ജുമാ നമസ്ക്കാരത്തിൽ കറുപ്പ് റിബൺ ധരിച്ച് മുസ്ലിം ലീഗ് എംപിമാർ
ന്യൂ ഡൽഹി: വഖഫ് നിയമ ഭേദഗതിക്കെതിരെ കറുപ്പ് റിബൺ ധരിച്ച് മുസ്ലിം ലീഗ് എംപിമാർ. റിബൺ ധരിച്ച് എംപിമാർ ജുമാ നമസ്ക്കാരത്തിൽ പങ്കെടുത്തു. എംപിമാരായ ഇടി മുഹമ്മദ് ബഷീർ, അബ്ദുൽ സമദ് സമദാനി, പി വി അബ്ദുൽ വഹാബ്, ഹാരിസ് ബീരാൻ എന്നിവർ പങ്കെടുത്തു. മുസ്ലിം വ്യക്തിനിയമ ബോർഡ് ആഹ്വാന പ്രകാരമാണ് പ്രതിഷേധം.Muslim
റമദാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്ന് ജുമാ നമസ്കാരത്തിൽ പങ്കെടുക്കുന്നവർ വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധമായി കറുത്ത റിബൺ ധരിക്കണമെന്ന് എഐഎംപിഎൽബി ആവശ്യപ്പെട്ടിരുന്നു. ബില്ലിനെ ശക്തമായി എതിർക്കേണ്ടത് രാജ്യത്തെ ഓരോ മുസ്ലീമിന്റെയും ഉത്തരവാദിത്തമാണെന്നും എക്സിൽ പങ്കിട്ട ഒരു പോസ്റ്റിൽ എഐഎംപിഎൽബി പറഞ്ഞു. “ദുഃഖത്തിന്റെയും പ്രതിഷേധത്തിന്റെയും നിശബ്ദവും സമാധാനപരവുമായ പ്രകടനമായി ജുമുഅത്തുൽ വിദയിൽ പള്ളിയിലേക്ക് വരുമ്പോൾ കറുത്ത റിബൺ ധരിക്കണമെന്ന് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ് എല്ലാ മുസ്ലീങ്ങളോടും അഭ്യർത്ഥിക്കുന്നു,” സംഘടന എക്സിൽ കുറിച്ചു.
അതേസമയം, റമദാനിലെ അവസാന വെള്ളിയാഴ്ച ജുമാ നമസ്ക്കാര സമയത്ത് രാജ്യസഭയിൽ ചർച്ചവെച്ച് കേന്ദ്രം. ഒരു മണി മുതൽ രണ്ടര മണിവരെയാണ് ചർച്ച വെച്ചത്. പ്രതിഷേധ കുറിപ്പ് എഴുതി നൽകിയ ശേഷമാണ് രാജ്യസഭ എംപിമാർ പള്ളിയിലെത്തിയത്.