വേടൻ വീണ്ടും സർക്കാർ പരിപാടിയിൽ; റാപ്പ് ഷോ നടത്താൻ തീരുമാനം
ഇടുക്കി: ഇടുക്കിയിൽ സർക്കാർ പരിപാടിയിൽ വേടൻ എത്തും. വിവാദത്തെ തുടർന്ന് മാറ്റിവച്ച റാപ്പ് ഷോ നടത്താൻ തീരുമാനം. സർക്കാരിൻ്റെ നാലാം വാർഷികഘോഷ പരിപാടിയുടെ സമാപനത്തിലാണ് വേടന്റെ പരിപാടി നടത്തുക. നാളെ വൈകിട്ടാണ് പരിപാടി.Vedan
കഞ്ചാവ് കേസിൽ അറസ്റ്റിലായതിന് പിന്നാലെയായിരുന്നു സർക്കാർ പരിപാടി നേരത്തെ റദ്ദ് ചെയ്തത്. എന്നാൽ കഞ്ചാവ് കേസിലും പുലിപ്പല്ല് കേസിലും ജാമ്യം ലഭിച്ചതിന് ശേഷമാണ് വേടൻ വീണ്ടും പരിപാടിയിലെത്തുന്നത്.