പേവിഷബാധയെ തുടർന്നുള്ള മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

 

തിരുവനന്തപുരം: പേവിഷബാധയെ തുടർന്നുള്ള മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണം . വാക്സിന്‍റെ കാര്യക്ഷമത ഉൾപ്പെടെ പരിശോധിച്ച്ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശം.

 

ഏപ്രില്‍ എട്ടാം തിയതി ആയിരുന്നു കൊല്ലം വിളക്കുടി സ്വദേശി നിയ ഫൈസലിനെ(7) തെരുവുനായ കടിച്ചത്. പിന്നാലെ എല്ലാ പ്രതിരോധ വാക്സിനും എടുത്തു. 28-ാം തീയതി കുട്ടിക്ക് പനി ഉണ്ടായി. ഇതോടെയാണ് നില പൂർണമായും മോശമായത്.

 

ഇക്കഴിഞ്ഞ ഒന്നാം തീയതി ആയിരുന്നു പേവിഷബാധ ലക്ഷണങ്ങളോടെ ഏഴ് വയസുകാരിയെ എസ്എടി ആശുപത്രിയിൽ എത്തിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ ആയിരുന്ന കുട്ടിയുടെ നില അതീവ ഗുരുതരമായതോടെ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചു. പിന്നീട് ഗൈഡ് ലൈൻ അനുസരിച്ചുള്ള ആരോഗ്യവകുപ്പിന്‍റെ ചികിത്സ. പക്ഷേ മരുന്നുകളോട് പോലും ശരിയായ രീതിയിൽ കുട്ടി പ്രതികരിച്ചില്ല. ഇന്നലെ പുലർച്ചെ നിയാ ഫൈസൽ മരിച്ചു. കുട്ടിയെ ആരോഗ്യവകുപ്പിന്‍റെ പ്രോട്ടോകോൾ അനുസരിച്ചാണ് സംസ്കരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *