ഇനി മുതല്‍ ജന്റര്‍ ജസ്റ്റിസ് ഡിവൈഎസ്പിമാര്‍! പോക്സോ കേസുകൾക്ക് കേരള പൊലീസിൽ പ്രത്യേക അന്വേഷണ വിഭാഗം; 20 ഡിവൈഎസ്പിമാര്‍ക്ക് ചുമതല
ഇനി മുതല്‍ ജന്റര്‍ ജസ്റ്റിസ് ഡിവൈഎസ്പിമാര്‍. പോക്സോ കേസുകള്‍ക്ക് കേരള പോലീസില്‍ പ്രത്യേക അന്വേഷണ വിഭാഗം. പോക്സോ കേസുകള്‍ക്ക് 20 ഡിവൈഎസ്പിമാര്‍ക്ക് ചുമതല നൽകും. 16 നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിമാര്‍ക്ക് ഉള്‍പ്പെടെയാണ് ചുമതല.
ജില്ലകളിലായിരിക്കും ഇത് നിലവിൽ വരിക. എസ്ഐമാരുടെ കീഴിൽ പ്രത്യേക വിഭാഗമായി ഇത് പ്രവർത്തിക്കും. ഡിവൈഎസ്പിമാർക്കായിരിക്കും ചുമതല.അധികമായി 4 ഡിവൈഎസ്പി തസ്തിക ഉള്‍പ്പെടെ 304 തസ്തിക സൃഷ്ടിച്ചു. 20 പൊലീസ് ജില്ലകളിലും യൂണിറ്റ് ചുമതല എസ്ഐമാര്‍ക്ക്. അഭ്യന്തര വകുപ്പ് ഉത്തരവിറക്കി. 20 പൊലീസ് ജില്ലകളിലും പുതിയ യൂണിറ്റുകള്‍ ലഭ്യമാക്കും.
സുപ്രീകോടതിയുടെ 2019ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്. പോക്സോ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അന്വേഷണം കാര്യക്ഷമമാക്കാനാണ് പുതിയ വിഭാഗം.