സൗദി ഇന്തോനേഷ്യന്‍ സംയുക്ത നിക്ഷേപ കരാര്‍; 2700 കോടി ഡോളര്‍ ഇരു രാജ്യങ്ങളും നിക്ഷേപിക്കും
ദമ്മാം: 2700 കോടി ഡോളറിന്റെ പരസ്പര സഹകരണ കരാറില്‍ ഒപ്പ് വെച്ച് സൗദി അറേബ്യയും ഇന്തോനേഷ്യയും. പുനരുപയോഗ ഊർജ്ജം, പെട്രോകെമിക്കൽസ്, പ്രതിരോധം, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിലെ സാമ്പത്തികവും തന്ത്രപരവുമായ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതാണ് കരാറുകള്‍. ഒപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കാർബൺ ബഹിര്‍ഗമന നിയന്ത്രണ ഇക്കണോമി മോഡലുകൾ എന്നിവയുൾപ്പെടെ ഉയർന്നുവരുന്ന സാങ്കേതികവിദ്യകളിലുള്ള പരസ്പരം സഹകരണം, വ്യോമയാന ഇന്ധന സേവനങ്ങൾ എന്നിവയിലും ഇരു രാജ്യങ്ങളും പങ്കാളിത്തം ശക്തമാക്കും. ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയുടെ സൗദി സന്ദര്‍ശന വേളയിലാണ് കരാറുകള്‍ കൈമാറിയത്. പ്രസിഡന്റ് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയും ഗൾഫിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും അവര്‍ക്കിടയില്‍ വർദ്ധിച്ചുവരുന്ന പങ്കാളിത്ത പ്രാധാന്യവും അടിവരയിടുന്നതാണ് പുതിയ കരാറുകളെന്ന് ഇന്തോനേഷ്യൻ പ്രസിഡന്റ് പറഞ്ഞു.Saudi