ദമ്മാം അരാംകോ സ്റ്റേഡിയം സ്ട്രക്ചര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാകുന്നു
ദമ്മാം: സൗദി അരാംകോയുടെ ദമ്മാമിലെ ലോകകപ്പ് സ്റ്റേഡിയം നിര്‍മ്മാണത്തിന്റെ സ്ട്രക്ചര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായി വരുന്നതായി നിര്‍മ്മാണ കമ്പനികള്‍.സ്മാർട്ട് കൂളിംഗ് സംവിധാനങ്ങൾ, അംഗപരിമിതര്‍ക്കുള്ള പ്രത്യേക സൗകര്യങ്ങൾ, ആഡംബര വിഐപി സ്യൂട്ടുകൾ, പ്രകൃതി സൗഹൃദ നിരമ്മാണം തുടങ്ങി നിരവധി പ്രത്യേകതകളും സംവിധാനങ്ങളും ഒരുമിക്കുന്ന സംയോജിത, മൾട്ടി-ഉപയോഗ കായിക കേന്ദ്രമായാണ് സ്റ്റേഡിയം ഒരുങ്ങുന്നത്. 7,000-ത്തിലധികം തൊഴിലാളികളാണ് വ്യത്യസ്ത ഷിഫ്റ്റുകളിലായി 24 മണിക്കൂറും ജോലി ചെയ്യുന്നത്. മനുഷ്യധ്വാനത്തിന്റെ 10 ദശലക്ഷം മണിക്കൂറുകളാണ് ഇത് വരെയായി ഇതിന് വിനിയോഗിച്ചത്. 7,500 പരിശീലന സെഷനുകളും സംഘടിപ്പിച്ചു. ഇതിന് പുറമേ തൊഴിലാളികളുടെ സുരക്ഷ മുന്‍നിര്‍ത്തി എല്ലാ കോണുകളില്‍ നിന്നും നിരീക്ഷിക്കാവുന്ന എ.ഐ 360-ഡിഗ്രി ക്യാമറകളും സംവിധാനങ്ങളും ഉൾക്കൊള്ളുന്ന കമാൻഡ് സെന്ററും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. 47,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അടുത്ത വര്‍ഷത്തോടെ പൂര്‍ത്തീകരിക്കും.Dammam