കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ്; അപ്പീൽ നൽകി സർക്കാർ
കൊച്ചി: കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകി. അപ്പീൽ ഡിവിഷൻ ബെഞ്ച് നാളെ പരിഗണിക്കും. പ്രോസ്പെക്ടസിൽ ഏത് സമയത്തും മാറ്റം വരുത്താനുള്ള അധികാരം സർക്കാരിനുണ്ടെന്ന് കോടതിയിൽ വ്യക്തമാക്കിയിരുന്നു.
സിബിഎസ്ഇ വിദ്യാർഥികളുടെ മാർക്ക് ഏകീകരണത്തിൽ മാറ്റം വരുത്തിയ സർക്കാർ നടപടിയാണ് കോടതി റദ്ദാക്കിയത്. പ്രവേശന നടപടികളുടെ അന്തിമഘട്ടത്തിൽ പ്രോസ്പെക്ടസിൽ മാറ്റം വരുത്തിയത് തെറ്റാണെന്ന് കോടതി നിരീക്ഷിച്ചു. 14 വർഷമായി നിലവിലുള്ള പ്രോസ്പെക്ടസ് പെട്ടന്നൊരു നിമിഷം മാറ്റിയതിനെ കോടതി വിമർശിച്ചിരുന്നു. കളി തുടങ്ങിയ ശഏഷം പാതിവഴിയിൽ നിയമം മാറ്റാനാകില്ലെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്.