കൊഴിഞ്ഞാമ്പാറയില്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

Second grader dies tragically after bus runs over her in Kozhinjampara

 

പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിന് മുകളിലൂടെ ബസ് കയറുകയായിരുന്നു. നസ്രിയത്ത് മന്‍സിയ ആണ് മരിച്ചത്. എതിരെ വന്ന ബസ് ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.

പിതാവിനൊപ്പം സ്‌കൂളിലേക്ക് പോവുകയായിരുന്നു കുഞ്ഞ്. കൊഴിഞ്ഞാമ്പാറ സെന്റ് പോള്‍സ് സ്‌കൂളിലെ രണ്ടാം ക്ലാസുകാരിയാണ്. ഓട്ടോയിലിടിച്ചാണ്‍ സ്‌കൂട്ടര്‍ മറിഞ്ഞത്. വീണുപോയ കുഞ്ഞിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *