മഞ്ചേരി മെഡി. കോളജില്‍ ശമ്പളം ലഭിക്കുന്നില്ലെന്ന് മന്ത്രിയോട് പരാതിപ്പെട്ട സംഭവം: താല്‍ക്കാലിക ജീവനക്കാരെ വിളിപ്പിച്ച് പൊലീസ്

Manjeri Medical College student complains to minister about not getting salary: Police summons temporary employees

 

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ശമ്പളം ലഭിക്കുന്നില്ലെന്ന് മന്ത്രിയോട് പരാതിപ്പെട്ട താല്‍ക്കാലിക ജീവനക്കാരെ വീണ്ടും വിളിപ്പിച്ച് പൊലീസ്. പ്രതി ചേര്‍ക്കുന്നതായി ജീവനക്കാരെ അറിയിച്ചു.

മന്ത്രി വീണ ജോര്‍ജ് ആശുപത്രിയില്‍ എത്തിയപ്പോഴായുരുന്നു ശമ്പളം ലഭിക്കുന്നില്ല എന്ന പരാതി താല്‍ക്കാലിക ജീവനക്കാര്‍ മന്ത്രിയെ അറിയിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 12നാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ മന്ത്രി വീണ ജോര്‍ജ് ചില പദ്ധതികളുടെ ഉദ്ഘാടനത്തിന് എത്തിയത്.

ഉദ്ഘാടനത്തിനെത്തി പുറത്തേക്കിറങ്ങിയ സമയത്താണ് മന്ത്രിയോട് പരാതിപ്പെട്ടത്. പിന്നീട് മുഴുവന്‍ ജീവനക്കാരും പുറത്തേക്കിറങ്ങി പ്രതിഷേധിക്കുന്ന സാഹചര്യത്തിലേക്ക് എത്തുകയായിരുന്നു. സംഭവത്തില്‍ നേരത്തെ വിവിധ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് എടുത്തിരുന്നു.

ഈ സംഭവത്തിലാണ് വീണ്ടും ജീവനക്കാരെ പൊലീസ് വിളിച്ചു വരുത്തിയത്. കേസുമായി മുന്നോട്ട് പോവുകയാണെന്നും ജീവനക്കാരുടെ പേര് വിവരങ്ങളും പൊലീസ് ശേഖരിച്ചു. കേസുമായി മുന്നോട്ട് പോകാന്‍ പൊലീസിന് സമ്മര്‍ദമുള്ളതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *