പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിച്ചു

 

തൃശ്ശൂർ പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിച്ചു. 71 ദിവസത്തിന് ശേഷമാണ് ടോൾ പിരിവ് തുടങ്ങിയത്. ഇന്നലെ വൈകീട്ട് 5.15 ഓടെയാണ് ടോൾ പിരിവ് പുനരാരംഭിച്ചത്. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് ടോൾ പിരിക്കാൻ അനുമതി നൽകിയത്. പഴയ നിരക്കിൽ തന്നെയാകണം യാത്രക്കാരിൽ നിന്ന് ടോൾ തുക ഈടാക്കേണ്ടത്. ആഗസ്റ്റ് ആറിനാണ് ടോൾ വിലക്ക് ഹൈക്കോടതി ഏർപ്പെടുത്തിയത്. പ്രത്യേക സാഹചര്യത്തിൽ ടോൾ ബൂത്തിന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

ഇടപ്പള്ളി മണ്ണുത്തി ദേശീയപാത നിർമാണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ടോൾ വിലക്ക് ഏർപ്പെടുത്തിയത്. പിന്നാലെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ മോണിറ്ററിങ് കമ്മിറ്റിയെ നിയോഗിച്ചു. ചിലയിടങ്ങളിൽ ഇപ്പോഴും പ്രശ്നങ്ങളുണ്ടെന്ന് തൃശ്ശൂർ ജില്ലാ കളക്ടർ ചൂണ്ടിക്കാണിച്ചെങ്കിലും ദേശീയപാത അതോറിറ്റിയെ കൂടി പരിഗണിച്ചാണ് ടോൾ വിലക്ക് നിൽക്കാനുള്ള ഹൈക്കോടതി തീരുമാനം. ജലപക്ഷത്ത് കൂടി നിന്നുള്ള തീരുമാനമായതിനാൽ പുതുക്കിയ ടോൾ നിരക്ക് ഈടാക്കരുതെന്നും കോടതി നിർദേശിച്ചു. ഹൈക്കോടതി തീരുമാനത്തെ ഹർജിക്കാർ സ്വാഗതം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *