‘ നാട്ടുവെളിച്ചം ‘ പ്രാദേശിക പ്രതിഭാ കേന്ദ്രത്തിന് തുടക്കം കുറിച്ചു
സമഗ്ര ശിക്ഷാ കേരളം – ബി. ആർ .സി അരീക്കോടിന്റെ ആഭിമുഖ്യത്തിൽ ചെമ്രക്കാട്ടൂർ ഗവൺമെന്റ് എൽ. പി സ്കൂളിലെ കുട്ടികൾക്കായി യങ് മെൻസ് റീഡിങ് റൂം ചെമ്രക്കാട്ടൂരിന്റെ നേതൃത്വത്തിൽ നാട്ടു വെളിച്ചം പ്രാദേശിക പ്രതിഭാകേന്ദ്രം പ്രവർത്തനമാരംഭിച്ചു.(‘Nattuvelicham’ started the regional talent center)|Nattuvelichamസ്കൂളിലെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന 3, 4 ക്ലാസുകളിലെ കുട്ടികളെയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അവധി ദിനങ്ങളിൽ കുട്ടികൾക്കായി പ്രത്യേക ക്ലാസുകളും ശില്പശാലകളും സംഘടിപ്പിക്കും. സി. ശശി അധ്യക്ഷത വഹിച്ച പരിപാടിയുടെ ഉദ്ഘാടനം അരീക്കോട് ബ്ലോക്ക് പ്രോഗ്രാം ഓഫീസർ പി.ടി രാജേഷ് നിർവഹിച്ചു. സി.പി സുഭാഷ് സ്വാഗതം പറഞ്ഞു. ടി.വി കൃഷ്ണപ്രകാശ്,സി.പി സുരേഷ് ബാബു, കെ. സതീഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.