കുഞ്ഞിന്‍റെ മാല കവർന്ന പ്രതി പിടിയിൽ

പരപ്പനങ്ങാടി: ഉള്ളണത്തെ സ്വകാര്യ ഓഡിറ്റോറിയത്തിൽ നിന്നും വിവാഹസൽകാരത്തിനിടെ കുഞ്ഞിന്‍റെ കഴുത്തിൽ നിന്നും മാല കവർന്ന പ്രതി പിടിയിൽ. ചെറമംഗലം തിരിചിലങ്ങാടി സ്വദേശി ടി.പി. ഫൈസലാണ് അറസ്റ്റിലായത്.

വിവാഹ സൽക്കാരത്തിനെത്തിയ വി.കെ. പടിയിലെ അനുവർ സാദാത്തിന്‍റെ രണ്ടര വയസുള്ള കുഞ്ഞിനെ കൈ കഴുകാൻ സഹായിക്കാനെന്ന വ്യാജേന ഇടപെട്ട് മാല പൊട്ടിക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പരപ്പനങ്ങാടി പൊലീസ് പിടികൂടിയത്. പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തു.