വെളിച്ചം, അവാർഡ് ദാനവും ഖുർആൻ സമ്മേളനവും നടത്തി ഐ. എസ്. എം പടിഞ്ഞാറേ ചാത്തല്ലൂർ
എടവണ്ണ : ഐ. എസ്. എം സംസ്ഥാന സമിതി നടത്തുന്ന ‘വെളിച്ചം ‘അന്താരാഷ്ട്ര ഖുർആൻ പഠന പദ്ധതിയുടെ പതിനാറാം ഘട്ടത്തിന്റെയും വിദ്യാർത്ഥികൾക്കായുള്ള ‘ബാലവെളിച്ചം ‘ പതിനൊന്നാം ഘട്ടത്തിന്റേയും പടിഞ്ഞാറേ ചാത്തല്ലൂർ ശാഖാ തല അവാർഡ് ദാനവും ഖുർആൻ സമ്മേളനവും നടത്തി .(I conducted the lighting, award ceremony and Quran conference. S. M West Chattallur)|award ceremony.നൂറു ശതമാനം മാർക്കും കരസ്ഥമാക്കിയ വിജയികൾക്കുള്ള അവാർഡ് ദാനം എടവണ്ണ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.ടി അൻവർ നിർവ്വഹിച്ചു. ഖുർആൻ സമ്മേളനം പി. ടി മുഹമ്മദലി സുല്ലമി ഉദ്ഘാടനം ചെയ്തു. നജ്മുദ്ധീൻ ഒതായി സമാപന ഭാഷണം നിർവ്വഹിച്ചു. ഐ . എസ് .എം പ്രസിഡണ്ട് പി.കെ ഫായിസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ വെളിച്ചം കൺവീനർ കെ.എം അബ്ദുൽ നാസർ സ്വാഗതവും സെക്രട്ടറി ടി. യൂസുഫലി നന്ദിയും പറഞ്ഞു